LATEST UPDATES

തളിരോമലേ….ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

· · 1 min read
Share: Copied!

തളിരോമലേ…
ചെറു തൂവലേ …
കണിയായ് വാ..
കളിയാടി വാ..
മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ ആലാപനത്തിൽ എത്തുന്ന മനോഹരമായ ഗാനം.
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന
തുടക്കം എന്ന സിനിമയുടെ ഇന്നു പുറത്തുവിട്ട വീഡിയോ ഗാനമാണിത്.
ജോപോൾ രചിച്ച് ജെയ്ക്ക് ബിജോയ്സ് ഈണമിട്ട ഈ ഗാനത്തിന് നവമാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. മാതാപിതക്കളുടെ പൊന്നോമനയായ മകളെ കുറിച്ച് അമ്മ പാടുന്ന ഈ ഗാനം കുടുംബ സദസ്സ്യകളെ ഏറെ സ്പർശിക്കാതിര
ക്കില്ല.. വീഡിയോയിലെ ഹൃദയസ്പർശിയായവിഷ്വൽസും ചിത്രത്തിൻ്റെ മാറ്റു വർദ്ധിപ്പിക്കുന്നു.
വിസ്‌മയ മോഹൻലാൽ, സായ്കുമാർ, ചിപ്പി, എസ്സാ എന്നിവരാണ് ഈ ഗാനരംഗത്തിൽ പ്രത്യഷ പ്പെട്ടിരിക്കുന്നത്.
നല്ലൊരു ഇടവേളക്കുശേഷ മാണ് മലയാളത്തിൻ്റെ മുൻനായിക കൂടിയായ ചിപ്പി വീണ്ടും ബിഗ് സ്‌ക്രീനിലെത്തു
ന്നത്.
ഒരു സാധാരണ കുടുംബത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന ഈ ചിതത്തിൻ്റെ പിന്നിൽ ചില സുപ്രധാനമായ വഴിത്തിരിവുകളും പ്രതീക്ഷിക്കാം.
ആഗസ്റ്റ് ഏഴിന് പ്രദർശനത്തിന്നതിനു മുന്നോടിയായിട്ടാണ് ഈ മനോഹരമായ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കു
ന്നത്..
ചരിത്രം തിരുത്തി കുറിച്ച 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും,
വിസ്‌മയാ മോഹൻലാലിൻ്റെ അഭിനയ രംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ്പും, ഒപ്പം മോഹൻലാലിൻ്റെ സാന്നിദ്ധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായ ചിത്രമാണ് തുടക്കം.
..പീരുമേട്, തൊടുപുഴ കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.

ഡോ. എമിൽ
ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് . .
ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖമായ ആശിഷ് ജോ ആൻ്റെണിയാണ്.
മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ,ദിനേശ് പ്രഭാകർ, ‘ജാഫർ ഇടുക്കി , ,കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ ,,ജയ്സ് ജോസ്,ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും പ്രധാന താരങ്ങളാണ്.
. ഇവർക്കൊപ്പം മോഹൻലാലും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്ണ, ജൂഡ് .ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം ,- അഖിൽ ജോർജ്, , ജോമോൻ.ടി. ജോൺ,
എഡിറ്റിംഗ്- ചമൻ ചാക്കോ.
പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ.
മേക്കപ്പ് – ജിതേഷ് പൊയ്യ .
കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ്c ഏബ്രഹാം.
ഫിനാൻസ് കൺട്രോളർ – മനോഹരൻ’ കെ. പയ്യന്നൂർ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ.
പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.
വാഴൂർ ജോസ്.

BREAKING NEWS
ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്ത് യുഎസ്; ഹോർമുസിൽ മൈനിൽ തട്ടി ചരക്കുകപ്പൽ മുങ്ങിയതായി ഐആർജിസി
15 Oct 2026
BREAKING NEWS
എസിപിക്കെതിരെ ലൈം​ഗികാതിക്രമ പരാതിയുമായി രം​ഗത്തെത്തിയ വനിതാ മാധ്യമപ്രവർത്തകയ്‌ക്കെതിരെ മറുപരാതിയുമായി വിവേക് ഭഗത്!! ജാതീയമായി അധിക്ഷേപിച്ചു, ലൈംഗിക വേട്ടക്കാരനാണെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തി- പരാതിയിൽ കേസെടുത്തു
15 Oct 2026
BREAKING NEWS
ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപമാനിച്ച് സമൂഹമാധ്യമത്തിൽ മതനിന്ദ പോസ്റ്റിട്ടു!! മാപ്പ് പറഞ്ഞ് പോസ്റ്റിട്ടിട്ടും അറസ്റ്റിലായി!! ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ സൗദി റദ്ദാക്കി
15 Oct 2026
BREAKING NEWS
ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നത് മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളം, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണത്... ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടക്കമുള്ളവർ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്, അതു തടയാനാണ് എസ്ഐആർ- ആർ ശ്രീലേഖ
15 Oct 2026