BUSINESS

വീട്ടിലെ ടിവി ഇനി കമ്പ്യൂട്ടറാകും, ജിയോപിസി എത്തി, ഇന്ത്യയിലെ ആദ്യ എഐ ക്ലൗഡ് കംപ്യൂട്ടർ

· · 1 min read
Share: Copied!

ജിയോപിസി ലോഞ്ച് ചെയ്ത് റിലയൻസ് ജിയോ. ടെക്‌നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയിൽ മാറ്റിമറിക്കുന്നതാണ് ജിയോപിസി എന്ന ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം. എഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപിസി.

എല്ലാ ഇന്ത്യൻ വീടുകളിലും എഐ റെഡി, സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണ് ജിയോപിസി. സീറോ മെയിന്റനൻസ് സൗകര്യത്തോടെ എത്തുന്ന ജിയോപിസി ഇന്ത്യയുടെ ഡിജിറ്റൽ യാത്രയിൽ പുതിയ വിപ്ലവമായി മാറും.

50,000 രൂപ മൂല്യമുള്ള ഒരു ഹൈ എൻഡ് പിസിയുടെ എല്ലാവിധ പെർഫോമൻസും ഫീച്ചേഴ്‌സും പ്രത്യേക നിക്ഷേപമൊന്നുമില്ലാതെ ലഭ്യമാകും. പ്രതിമാസം 400 രൂപ എന്ന നിരക്കിൽ ലഭ്യമാകുന്ന ജിയോപിസിക്ക് ലോക്ക് ഇൻ പിരിയഡ് ഇല്ല. ഏത് സ്‌ക്രീനിനെയും വില കൂടിയ ഹാർഡ് വെയറോ മറ്റ് അപ്‌ഗ്രേഡുകളോ ഇല്ലാതെ പൂർണ കംപ്യൂട്ടറായി മാറ്റാൻ ജിയോപിസിക്ക് സാധിക്കും.

ക്ലൗഡ്-പവേർഡ്, പുതുതലമുറ, എഐ പിസി അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ജിയോപിസി വ്യക്തിഗത കമ്പ്യൂട്ടിംഗിനെ പുനർനിർവചിക്കുകയാണ്. പ്രധാന ഫീച്ചറുകൾ ഇവയാണ്…

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു

വേഗതയേറിയതും തടസ്സമില്ലാത്തതുമായ, തൽക്ഷണ ബൂട്ട്-അപ്പ്

വൈറസുകളിൽ നിന്നും മാൽവെയറിൽ നിന്നും നെറ്റ്വർക്ക്-ലെവൽ പരിരക്ഷ

ഒരു ജിയോ സെറ്റ്-ടോപ്പ് ബോക്‌സ്, കീബോർഡ്, മൗസ്, സ്‌ക്രീൻ എന്നിവ ഉപയോഗിച്ച് എവിടെ നിന്നും ആക്സസ് ചെയ്യാം

ഇന്ത്യയുടെ യഥാർത്ഥ ആവശ്യകത നിറവേറ്റുന്നതാണ് ജിയോപിസി. യാതൊരുവിധ മെയിന്റനൻസും ഉണ്ടാകില്ല എന്നതാണ് പ്രത്യേകത. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ജിയോപിസിയെന്ന റിലയൻസ് ജിയോ വ്യക്തമാക്കി. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ചെറുകിട ബിസിനസുകൾ, കുടുംബങ്ങൾ എന്നിവരെ ഒരുപോലെ തൃപ്തിപ്പെടുത്തുന്നു ഇത്.

സർഗ്ഗാത്മകതയും ഉൽപ്പാദനക്ഷമതയും ശാക്തീകരിക്കുന്നതിനായി, ജിയോപിസി അഡോബിയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്, ലോകോത്തര ഡിസൈൻ, എഡിറ്റിംഗ് ടൂളായ അഡോബ് എക്‌സ്പ്രസിലേക്ക് ഉപയോക്താക്കൾക്ക് സൗജന്യ ആക്സസ് വാഗ്ദാനം ചെയ്യുന്നു ഇത്. എല്ലാ പ്രധാന എഐ ടൂളുകളിലേക്കും എല്ലാ ജനപ്രിയ ആപ്ലിക്കേഷനുകളിലേക്കും 512 ജിബി ക്ലൗഡ് സ്റ്റോറേജും സബ്‌സ്‌ക്രിപ്ഷനിൽ ലഭ്യമാണ്.

ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥയ്ക്കായി നിർമ്മിച്ചിരിക്കുന്നതാണ് ജിയോപിസി – ഒറ്റയ്ക്ക് ബിസിനസ് നടത്തുന്നവർ, പാർട്ട് ടൈം ജോലിക്കാർ മുതൽ സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് വരെ ഇതുപയോഗപ്പെടുത്താം.

നിലവിലെ ജിയോഫൈബർ, ജിയോ എയർഫൈബർ ഉപയോക്താക്കൾക്കെല്ലാം ജിയോപിസി ലഭ്യമാകും. പുതിയ ഉപഭോക്താക്കൾക്ക് ഒരു മാസം സൗജന്യമായി സേവനങ്ങൾ ആസ്വദിക്കാം.

വളരെ സ്മാർട്ട് ആയും, സുരക്ഷിതമായും ഭാവിയിൽ ഒരു വിധ പ്രശ്‌നങ്ങളില്ലാതെയും കംപ്യൂട്ടിംഗ് സുഗമമാക്കാൻ ജിയോപിസിക്ക് സാധിക്കും. കംപ്യൂട്ടർ ഉടമസ്ഥതയുടെ ഒരു വിധ ബാധ്യതയുമില്ലാതെ ഇത് സാധ്യമാകുമെന്നതാണ് പ്രത്യേകത.

എങ്ങനെ സെറ്റ് ചെയ്യാം

ജിയോ സെറ്റ്‌ടോപ് ബോക്‌സ് പവർ ഓൺ ചെയ്യുക. ആപ്പ് സെക്ഷനിലേക്ക് പോയി ജിയോ പിസി ആപ്പ് ക്ലിക്ക് ചെയ്ത്, ഗെറ്റ് സ്റ്റാർട്ടഡ് ഓപ്ഷനിലേക്ക് പോയാൽ മതി. മൗസും കീബോർഡും പ്ലഗ് ഇൻ ചെയ്യണം. ജിയോ നമ്പർ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്ത് യൂസ് ചെയ്യാം.

പ്രധാന സവിശേഷതകൾ

പ്രതിമാസം 400 രൂപയുടെ പ്ലാനിൽ ജിയോപിസി ലഭ്യമാകും

ഹാർഡ് വെയർ ആവശ്യകത ഇല്ല, ഏതൊരു സ്‌ക്രീനിനെയും സ്മാർട്ട് പിസി ആക്കി മാറ്റാം

അതിവേഗ ബൂട്ട് അപ്പ് വാഗ്ദാനം ചെയ്യുന്നു, സിസ്റ്റം സ്ലോ ആകില്ല

സമഗ്ര നെറ്റ് വർക്ക് ലെവൽ സെക്യൂരിറ്റി-വൈറസ്, മാൽവെയർ, ഹാക്കിംഗ് പേടി വേണ്ട

ലേണിംഗ്, വർക്ക്, ക്രിയേറ്റിവിറ്റി എന്നിവയ്ക്കായി എഐ ടൂളുകൾ

ജിയോഫൈബർ, ജിയോഎയർഫൈബർ യൂസേഴ്‌സിന് ഇന്ത്യയിലുടനീളം ലഭ്യമാകും

ഒരു മാസത്തെ സൗജന്യ ട്രയൽ. ജിയോവർക്ക് സ്‌പേസ്, മൈക്രോസോഫ്റ്റ് ഓഫീസ് (ബ്രൗസർ), 512 ജിബി ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയവ ലഭ്യം

BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026