CINEMA

ക്രൈം ഡ്രാമ ജോണറിൽ ജീത്തു ജോസഫ് ഒരുക്കുന്ന ബിജു മേനോൻ – ജോജു ജോർജ്ജ് ചിത്രം ‘വലതുവശത്തെ കള്ളൻ’ ട്രെയിലർ നാളെ

· · 1 min read
Share: Copied!

സംവിധായകൻ ജീത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളൻ’ സിനിമയുടെ ട്രെയിലർ നാളെ പുറത്തിറങ്ങും. നാളെ വൈകീട്ട് ആറിനാണ് ട്രെയിലർഡ റിലീസ്. ബിജു മേനോനും ജോജു ജോർജ്ജും വേറിട്ട വേഷങ്ങളിലാണ് ചിത്രത്തിലേതെന്നാണ് സൂചന. ചിത്രം ജനുവരി 30-ന് തിയറ്ററുകളിൽ എത്തും.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലതുവശത്തെ കള്ളൻ’. ‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്.

ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഡി ഒ പി : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വി എഫ് എക്സ് : ടോണി മാഗ് മിത്ത്, എക്സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി സിസൈൻസ്: ഇല്യുമിനാർടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ടിങ്, പിആർഒ : ആതിര ദിൽജിത്ത്.

https://www.instagram.com/reel/DTc_iCpkY-x/?igsh=MXZrZnp4eTVkaXV2dg==

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026