BREAKING NEWS

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ആനന്ദ് മേനൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” പൂജാ ചടങ്ങ് പൂർത്തിയായി, ഷൂട്ടിം​ഗ് നാളെമുതൽ

· · 1 min read
Share: Copied!

കൊച്ചി: “ഗൗതമന്റെ രഥം”, “വാഴ 1” എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന “ഹാപ്പിലൂപ്പ്” എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് ഇരിഞ്ഞാലക്കുട കരാളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ വച്ച് നടന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും.

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മുകേഷ്, ജെപി തുമിനാട്, മധു വാര്യർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമർ ആണ്. ഗൗതം ശങ്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ കണ്ണൻ മോഹൻ. സംഗീതം ഇലക്ട്രോണിക് കിളിയും പാർവതീഷ് പ്രദീപും ചേർന്നാണ് ഒരുക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനർ – ക്രിപേഷ് അയ്യപ്പൻകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അനീഷ് സി സലിം, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിനു ജി നായർ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം – ലിജി പ്രേമൻ, വി എഫ് എക്സ് – പ്രോമൈസ്, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, പി ആർ ഒ – എ എസ് ദിനേശ്, ശബരി, പോസ്റ്റർ ഡിസൈൻ – റോസ്റ്റഡ് പേപ്പർ, ടൈറ്റിൽ ഡിസൈൻ – ദിലീപൻ ജി കൃഷ്ണ.

BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026