LATEST UPDATES

‘ കളസ ബന്ധിതം ‘ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു ഷൂട്ടിംഗ് ജൂലൈ 20 ന്.

· · 1 min read
Share: Copied!

കൗതുകമാർന്ന ടൈറ്റിലോടെ ഒരു പുതിയ സിനിമ കൂടി എത്തുന്നു
” കളസ ബന്ധിതം ” ടൈറ്റിൽ ലോഞ്ച് കൊടുങ്ങല്ലൂരിൽ വച്ച് നടന്നു. പുതുമുഖ സംവിധായകൻ നിഷാദ് കെ. സലീം സംവിധാനം ചെയ്യുന്ന ചിത്രം
JJ Castle എന്റർടൈൻമെന്റ്സ്, Kadha Factory എന്നീ ബാനറുകളിൽ ജിദീഷ് ടി. ജെ, ജയൻ ടി.എം, ജെയിംസ് ജോൺ തരംഗ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇവരുടെ ആദ്യനിർമ്മാണ സംരംഭമാണ്. സാങ്കേതിക മികവും മികച്ച താരനിരയും അണിനിരത്തിയാണ് ചിത്രം തുടങ്ങുന്നത്. ജൂലൈ 20ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

പ്രമുഖ താരങ്ങളായ വിനീത് തട്ടിൽ, ബിജുക്കുട്ടൻ, സുധീർ പറവൂർ ,ജയശങ്കർ, നന്ദു പൊതുവാൾ, പൗളി വൽസൻ, കുടശനാട് കനകം, ബേബി,ലത ദാസ്, ആർ. ജെ. അഞ്ജലി എന്നിവരെ കൂടാതെ പുതുതലമുറയുടെ ആവേശമായി മാറിയ ബേബി ജീൻ, അബു സലീം, ഫ്രാങ്കോ ഫ്രാൻസിസ്, ഗോവിന്ദ് വി. പൈ, അനു മാർവൻ, അനു സാഫ്,അമൃത വർഷിണി ( തുടരും ഫെയിം ) എന്നിവരും k ലിജു തോമസ്, പ്രജിൻ പ്രതാപ്, റിച്ച് മാൻ, വിഷ്ണു റാം, അഭയ് ചിക്കു, ബല്ലാത്ത ജാതി തുടങ്ങിയ പ്രമുഖ ഇൻഫ്ലുവൻസർമാരും നിരവധി പുതുമുഖങ്ങളും
ചിത്രത്തിൽ അണിനിരക്കുന്നു.

90 ‘കളിലെ സ്കൂൾ കാലഘട്ടം അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള കഥാ സന്ദർഭങ്ങളും നർമ്മ മുഹൂർത്തങ്ങളും ഉള്ള ഒരു നൊസ്റ്റാൾജിക് ഹ്യൂമർ ഡ്രാമയായാണ് ചിത്രം ഒരുക്കുന്നത്. ഒരു മുഴുനീള കോമഡി ചിത്രം എന്ന് തന്നെ പറയാം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മോഷൻ പോസ്റ്ററും ഇതേ സൂചനയാണ് നൽകുന്നത്.

മികവാർന്ന സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന്റെ അണിയറയിൽ. ഛായാഗ്രഹണം. വിഷ്ണു നാരായണൻ. ദേശീയ ശ്രദ്ധ നേടിയ എഡിറ്റർ രഞ്ജൻ എബ്രഹാം ചിത്രത്തിന്റെ എഡിറ്റിംഗും, ധുരന്ദർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിലൂടെ ശ്രദ്ധേയനായ മലയാളി യുവാവ് സ്റ്റീവ് കോട്ടൂർ സംഗീത സംവിധാനവും നിർവഹിക്കുന്നു.
വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണെക്സ് സേവ്യർ. ആർട്ട് സജി ജോസഫ്. പ്രോജക്ട് ഡിസൈൻ ഹുസൈൻ കോയ. കാസ്റ്റിംഗ് ഡയറക്ടർ വിഷ്ണു വിശ്വനാഥ്. ചീഫ് അസോസിയേറ്റ് അദ്വൈദ്.വി ദിനേഷ്. സംഘട്ടനം ദളപതി രാജ്. ടൈറ്റിൽ ഡിസൈൻ മനു ഡാവിഞ്ചി. വി എഫ് എക്സ് കെ.എസ്.രഘുനാഥ് .
മോഷൻ പോസ്റ്റർ അജിത്ത് ഉണ്ണി.
പി ആർ. ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻസ് സാരംഗ് കെ പി, അഭിനന്ദ് ബാലകൃഷ്ണൻ.
കൊച്ചി, പാലക്കാട് എന്നീ ലോക്കേഷനുകളിയായി
ജൂലൈ 20 നു ഷൂട്ടിംഗ് ആരംഭിക്കും.

BREAKING NEWS
അന്ന് മോണിക്ക ലെവിൻസ്കി വിവാദത്തിന്റെ ചൂട് അൽപ്പം കുറഞ്ഞിരുന്നെങ്കിലും ക്ലിന്റന്റെ പഴയ ശീലങ്ങൾ മാറിയിരുന്നില്ല, ചടങ്ങിൽ എത്തിയിരുന്ന ശ്രദ്ധേയരായ സ്ത്രീകളെ ക്ലിന്റൻ ഇടയ്ക്കിടെ രഹസ്യമായി നോക്കി വിലയിരുത്തുന്നത് താൻ ശ്രദ്ധിച്ചു...ബിൽ ക്ലിന്റന്റെ നോട്ടവും സാർക്കോസിയുടെ അഹങ്കാരവും, ഡയാന രാജകുമാരിയുടെ ...
11 Nov 2026
BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026