ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ
ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ” എന്ന ചിത്രത്തിന്റെ മനോഹരമായ ട്രെയിലർ ആണ് മലയാളത്തിന്റെ പ്രിയ താരം സുധീഷ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയത്. ഒരു കല്യാണ വീട്ടിൽ നടക്കുന്ന മനോഹരമായ രസക്കാഴ്ചകളും അതോടൊപ്പം തന്നെ അല്പം നൊമ്പരം ഉണർത്തുന്ന ജീവിതത്തിന്റെ നേർക്കാഴ്ചകളും നമുക്ക് ഈ ട്രെയിലറിൽ കാണാൻ സാധിക്കും. ഉണ്ണിരാജ, സി.എം ജോസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർമിൽ ഉടമസ്ഥനുമായ 40ത് കഴിഞ്ഞ പുഷ്പാംഗദന്റെ ഏറേ നാളത്തെ വിവാഹാലോചനകൾക്കു ശേഷം ഒടുവിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു.
വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ കല്യാണത്തലേന്ന് പുഷ്പാംഗദന്റെ
മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നു. തുടർന്നുണ്ടാവുന്ന സംഭവബഹുലമായ നർമ്മ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
കോമഡി റൊമാന്റിക് ജോണറിൽ വയനാടിന്റെ പശ്ചാത്തലത്തിൽ പൂർണമായും ചിത്രീകരിച്ച ഈ സിനിമയിൽ ഉണ്ണിരാജ എന്ന നടൻ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ചിത്രത്തിൽ ഉണ്ണിരാജ സി. എം ജോസ് എന്നിവരെ കൂടാതെ ഗിനീഷ് ഗോവിന്ദ്,രമേഷ് കാപ്പാട്,റോയ് പുനലൂർ, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളൻ, ജലജാ റാണി,നിധിഷ കണ്ണൂർ,
നിമിഷ ബിജോ,
കൃഷ്ണപ്രിയ,വിലു ജനാർദ്ദനൻ,പ്യാരിജാൻ,കൃഷ്ണ ബാലുശ്ശേരി,
ഷെറിൻ തോമസ്,റീന തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ സിനിമറ്റോ ഗ്രാഫിയും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത് അഷ്റഫ് പാലാഴിയാണ്.
ഗിരീഷ് ആമ്പ്ര,
അഡ്വക്കേറ്റ് ശ്രീരഞ്ജിനി എന്നിവർ എഴുതിയ മനോഹരമായ വരികൾക്ക് ശ്രീജിത്ത് റാം ആണ് സംഗീതം പകർന്നിരിക്കുന്നത്. രാജേഷ്, നിഷാദ്, അമല റോസ് ഡൊമിനിക് എന്നിവരാണ് ചിത്രത്തിലെ ഹൃദയസ്പർശിയായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
പ്രൊഡക്ഷൻ കൺട്രോളർ-രൂപേഷ് വെങ്ങളം, ആർട്ട്-വിനയൻ വള്ളിക്കുന്ന്,മേക്കപ്പ്-പ്യാരി ജാൻ പാരിസ് മേക്ക് ഓവർ,
കോസ്റ്റ്യൂം ഡിസൈനർ -രാജൻ തടായിൽ,
അസ്സോസിയേറ്റ് ഡയറക്ടർ-ഹാഷിം സക്കീർ നീലാടൻ, രാഹുൽ ആർ ടി പി,
പശ്ചാത്തല സംഗീതം- ശ്രീജിത്ത് റാം,
പ്രൊഡക്ഷൻ മാനേജർ-രാജീവ് ചേമഞ്ചേരി,വിഷ്ണു
ഒ.കെ,സ്റ്റുഡിയോ-
മലയിൽ ഫിലിം സ്റ്റുഡിയോ എറണാകുളം,
സ്റ്റിൽസ്-കൃഷ്ണദാസ് വളയനാട്,
ഡിസൈൻസ് – സുജിബാൽ
വിതരണം-മൂവി മാർക്ക് റിലീസ്,
പി ആർ ഒ-എ എസ് ദിനേശ്, മനു ശിവൻ.
ചിത്രം ജനുവരി 16ന് തിയേറ്ററുകളിൽ എത്തും.
“പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം” ലളിതവും രസകരവുമായ ട്രെയിലർ എത്തി..
YOU MAY ALSO LIKE
BREAKING NEWS
പാങ്ങപ്പാറയിൽ 17കാരന്റെ കൊലപാതകം ആസൂത്രിതം; പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തി, ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആദ്യ മൊഴി; പിന്നീട് മാറ്റി പറഞ്ഞ് പ്രതി
BREAKING NEWS
വീണ്ടും യുദ്ധം? ഇറാനിലെ ഖേഷം ദ്വീപിന് നേരെ യുഎസ് വ്യോമാക്രമണം; അഞ്ച് സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്; അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആക്രമണം
BREAKING NEWS
‘ഒരു മരുന്ന് ഞാൻ കഴിച്ചിരുന്നു, അതിനു ശേഷമാണ് മദ്യം മണക്കുന്നുവെന്ന് പറയാൻ തുടങ്ങിയത്; കുട്ടികൾ രോഷാകുലരായിരുന്നതിനാലാണ് പ്രതികരിക്കാതെയിരുന്നത്; വണ്ടിയിൽ നിന്നിറങ്ങാൻ തീരുമാനമെടുത്തത് ഞാൻ തന്നെയാണ്‘: മീനങ്ങാടി വിനോദയാത്രാ വിവാദത്തിൽ പ്രതികരിച്ച് പിടിഎ പ്രസിഡന്റ്
BREAKING NEWS
കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; സിസിടിവിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നിർണ്ണായകമായി;പ്രണയതർക്കത്തിന്റെ പേരിൽ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി, മുഖ്യ പ്രതിയും 17 കാരൻ; പെൺകുട്ടിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ