BREAKING NEWS

വ്ലോഗർ മുകേഷ് എം നായരുടെ പോക്‌സോ പശ്ചാത്തലം അറിയില്ല, മാപ്പറിയിച്ച് സംഘാടകർ, സ്കൂളിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. ഉത്തരവാദിത്തത്തിൽനിന്ന് ഹെഡ്‍മാസ്റ്റർക്ക് ഒഴിയാൻ കഴിയില്ല

· · 1 min read
Share: Copied!

തിരുവനന്തപുരം: പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം.നായരെ പ്രവേശനോത്സവത്തിൽ അതിഥിയായി പങ്കെടുപ്പിച്ചതിൽ സ്കൂളിന് വീഴ്ച പറ്റിയെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. മുകേഷ് എം.നായർ സ്കൂളിലെത്തിയതു ഗുരുതരവീഴ്ചയാണെന്നും ഉത്തരവാദിത്തത്തിൽനിന്ന് ഹെഡ്‍മാസ്റ്റർക്ക് ഒഴിയാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം മുകേഷ് എം.നായരെ പരിപാടിയിൽ പങ്കെടുപ്പിച്ചതിൽ മാപ്പറിയിച്ച് പടിഞ്ഞാറേക്കോട്ട ഫോർട്ട് ഹൈസ്കൂളിന് സഹസംഘാടകരായ ജെസിഐ കത്തുനൽകി .

പശ്ചാത്തലം അറിയാതെയാണ് വ്ലോഗറെ പങ്കെടുപ്പിച്ചത്. പശ്ചാത്തലം പരിശോധിക്കാത്തത് തെറ്റായിപ്പോയി. സ്കൂളിനും പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നെന്നും ജെസിഐ കത്തിൽ പറയുന്നു.

സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ ഉൾപ്പെടെ നൽകുന്ന സന്നദ്ധ സംഘടനയായ ജെസിഐ ആണ് മുൻകൂട്ടി അറിയിക്കാതെ മുകേഷിനെ ചടങ്ങിലേക്കു ക്ഷണിച്ചുകൊണ്ടു വന്നതെന്നായിരുന്നു പ്രിൻസിപ്പൽ പ്രദീപ് കുമാർ ഡിഡിക്കു മൊഴി നൽകിയത്.

BREAKING NEWS
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ചവിട്ടിക്കൊന്ന് മകന്‍
01 Nov 2026
BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026
BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026