BREAKING NEWS

അഞ്ച് രൂപയുടെ പാർലെ ജിക്ക് ഗാസയിലെ വില 2350, ഭക്ഷ്യ ക്ഷാമത്തിന്റെ നടുക്കുന്ന പോസ്റ്റ് പങ്കുവച്ച് യുവാവ്

· · 1 min read
Share: Copied!

ഗാസ സിറ്റി: ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ ബിസ്‌കറ്റാണ് പാര്‍ലെ-ജി. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന പാര്‍ലെ-ജി ബിസ്‌കറ്റ് ഇന്നത്തെ യുവതലമുറയില്‍ പെട്ട മിക്കവര്‍ക്കും കുട്ടിക്കാലത്തെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ്. ഇപ്പോഴും കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭിക്കുന്ന ബിസ്‌കറ്റുകളില്‍ മുന്‍പന്തിയിലാണ് പാര്‍ലെ-ജി. എന്നാല്‍ യുദ്ധത്തെ തുടര്‍ന്ന് ഭക്ഷ്യക്ഷാമം രൂക്ഷമായ ഗസ്സയില്‍ ഇതേ ബിസ്‌കറ്റിന് 500 ഇരട്ടിയോളം വിലയാണ് ആവശ്യക്കാര്‍ നല്‍കേണ്ടിവരുന്നത്.അടുത്തിടെ ഗസയില്‍നിന്ന് ഒരാള്‍ എക്‌സില്‍ പോസ്റ്റുചെയ്ത കുറിപ്പിലാണ് പാര്‍ലെ-ജിക്കായി വന്‍ തുക മുടക്കേണ്ടിവരുന്നതായി വ്യക്തമാക്കുന്നത്.

24 യൂറോയാണ് (ഇന്ത്യന്‍ രൂപ ഏകദേശം 2350) ഇന്ത്യയില്‍ അഞ്ച് രൂപക്ക് വില്‍ക്കുന്ന ബിസ്‌കറ്റിന് ഗസ്സയില്‍ നല്‍കേണ്ടിവരുന്നത്. ഇന്ത്യയില്‍ തുച്ഛമായ വിലക്ക് ലഭിക്കുന്ന ബിസ്‌കറ്റിന് ഗസയില്‍ ഈടാക്കുന്ന വില കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസണ്‍സ്.”ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം റഫിഫിന് അവളുടെ പ്രിയപ്പെട്ട ബിസ്‌കറ്റ് നല്‍കാന്‍ ഇന്ന് എനിക്ക് സാധിച്ചു. വില 1.5 യൂറോയില്‍നിന്ന് 24 യൂറോയായി ഉയര്‍ന്നെങ്കിലും റഫിഫിന്റെ പ്രിയപ്പെട്ട വിഭവം ഞാന്‍ നിഷേധിച്ചിട്ടില്ല” -എക്‌സില്‍ കുറിച്ചു.

പോസ്റ്റില്‍ ചിത്രവും വിഡിയോയും നല്‍കിയിട്ടുണ്ട്.2023 ഒക്ടോബറില്‍ ഇസ്രായേല്‍ സേന ഗസയില്‍ ആക്രമണം രൂക്ഷമാക്കിയതോടെയാണ് ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്. മാനുഷിക സഹായങ്ങളുമായെത്തുന്ന ഏതാനും ട്രക്കുകളില്‍ മാത്രമാണ് നിലവില്‍ ഗസയില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തുന്നത്. എന്നാല്‍ ഇതുപോലും അര്‍ഹിച്ചവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

BREAKING NEWS
എൽപിഎസ്‍ടി സമരം 134-ാം ദിവസത്തിലേക്ക്; ഇടപെട്ട് മുഖ്യമന്ത്രി, ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച; വളർമതിയുടെ 23 ദിവസമായി നിരാഹാര സമരത്തിൽ; ആരോ​ഗ്യ നില ​ഗുരുതരം; ’തീരുമാനമാകാതെ പിന്മാറില്ല’
16 Nov 2026
BREAKING NEWS
20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി കപ്പൽ ഹോർമുസിൽ മുങ്ങി; മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് റിപ്പോർട്ട്; അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ
16 Nov 2026
BREAKING NEWS
" പാഴ് വാഗ്ദാനങ്ങൾ നൽകാൻ ബിബിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല!! മധ്യപൂർവേഷ്യയിൽ സ്ഥിരമായ സമാധാനം സ്ഥാപിക്കാമെന്ന എന്റെ പ്രതീക്ഷകൾ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തോടെ തകർന്നു... ഗാസയിൽ ഓരോ തവണയും കൂടുതൽ സാധാരണക്കാർ കൊല്ലപ്പെട്ടു, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ ഭാവിയ...
16 Nov 2026
BREAKING NEWS
പ്രണയ ബന്ധം തകർന്നതിന്റെ പ്രതികാരം; മുൻ പങ്കാളിയുടെ വളർത്തുനായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തി, ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ യുവതിയെ കാണിച്ചു, യുവാവ് അറസ്റ്റിൽ, നായ്ക്കളെ കൊലപ്പെടുത്തിയത് ഇഷ്ടിക ഉപയോഗിച്ച് ക്രൂരമായി മർദിച്ച്
16 Nov 2026