BREAKING NEWS

ഞങ്ങളുടെ ലോകവും സുഹൃത്തും എല്ലാം അവനായിരുന്നു… ദൈവത്തിന്റെ അനുഗ്രഹമായിരുന്നു അവന്‍, എന്നാല്‍ ഇന്ന് വീട് നിശബ്ദമായി, ഞങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന് മാത്രമേയുള്ളൂ, യഥാർത്ഥത്തിൽ ജീവിക്കുന്നേയില്ലായിരുന്നു, മകന്റെ മരണത്തില്‍ മനംനൊന്ത് ഒരേ സാരിത്തുമ്പിൽ ജീവനൊടുക്കി മാതാപിതാക്കൾ

· · 1 min read
Share: Copied!

റായ്പൂർ: മകന്റെ അപകട മരണത്തില്‍ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. ഛത്തീസ്ഗഢിലെ ധാർദേയി ഗ്രാമത്തിൽ കൃഷ്ണ പട്ടേൽ – രമാ ബായി ദമ്പതികളാണ് വീട്ടുമുറ്റത്തെ മരത്തിൽ ഒരേ സാരിത്തുമ്പിൽ ജീവനൊടുക്കിയത്. ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ ശിവ്രിനാരായൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ഗ്രാമം. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും വീഡിയോ സന്ദേശവും തയാറാക്കിയാണ് ദമ്പതികൾ ജീവനൊടുക്കിയത്.

കല്പണിക്കാരനാണ് 48കാരനായ കൃഷ്ണ പട്ടേൽ. ദമ്പതികളുടെ ഏക മകൻ 21കാരനായ ആദിത്യ പട്ടേൽ 2024ൽ റോഡപകടത്തിൽ മരിച്ചിരുന്നു. ഇതിന്‍റെ ദുഃഖത്തിലായിരുന്നു കൃഷ്ണ പട്ടേലും രമാ ബായിയും. ആത്മഹത്യാകുറിപ്പിലെ ദമ്പതികളുടെ അവസാന വാക്കുകൾ ഗ്രാമീണരെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ഞങ്ങളുടെ ജീവിതത്തിന്റെ അടിത്തറയും, ഞങ്ങളുടെ ലോകവും… അനുസരണയുള്ള മകനും, സുഹൃത്തും ആയിരുന്നു ആദിത്യൻ… വീട് ചിരി കൊണ്ട് നിറച്ച ദൈവത്തിന്റെ അനുഗ്രഹമായിരുന്നു അവൻ. എന്നാൽ അപകടത്തിനുശേഷം വീട് നിശബ്ദമായി. അവൻ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പോയി. ഞങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന് മാത്രമേയുള്ളൂ, യഥാർത്ഥത്തിൽ ജീവിക്കുന്നേയില്ലായിരുന്നു… -കുറിപ്പിൽ പറയുന്നു.

BREAKING NEWS
ചികിത്സാവശ്യത്തിനെന്നു പറഞ്ഞ് വിളിച്ചുവരുത്തി ഡോക്ടറെ മർദ്ദിച്ചു; മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ; 12 പ്രതികൾ
05 Nov 2026
BREAKING NEWS
’സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് വരുമാനപരിധി വരും’, വ്യാജ പ്രചാരണം; പ്രിയദർശിനി കാർഡ് പോസ്റ്ററിനെതിരെ മന്ത്രിയുടെ ഓഫീസ് പോലീസിൽ
05 Nov 2026
BREAKING NEWS
സ്കൂളിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ; തലയ്ക്ക് പരിക്ക്, അഞ്ച് പേർക്കെതിരെ നടപടി
05 Nov 2026
BREAKING NEWS
ജോർജിയയിൽ ചരിത്രവിജയം; 2028-ലെ പ്രസിഡന്റ് പോരാട്ടത്തിലേക്ക് ജോൺ ഒസോഫ്? അടുത്ത ഒബാമ? യുവ സെനറ്ററുടെ വളർച്ചയിൽ കണ്ണുനട്ട് ഡെമോക്രാറ്റുകൾ
05 Nov 2026