BREAKING NEWS

വിദ്യാർത്ഥികൾ പ്രാർത്ഥിക്കുന്നതിനിടെ മദ്രസ കെട്ടിടം തകർന്നുവീണു, പുറത്തെടുക്കാനാവാത്ത രീതിയിൽ മൃതദേഹങ്ങൾ, 65 പേരെ കാണാതായി, രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും കോൺക്രീറ്റ് പാളി അടർന്നുവീണു, 99 പേർ ആശുപത്രിയിൽ, മരണസംഖ്യ ഉയർന്നേക്കും

· · 1 min read
Share: Copied!

ജക്കാർത്ത: ഇന്തോനേഷ്യയിൽ മദ്രസ കെട്ടിടം തകർന്നു. ഒരാൾ കൊല്ലപ്പെട്ടു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 65 പേർക്കായി തെരച്ചിൽ ഊർജ്ജിതം. പന്ത്രണ്ടിലേറെ പേരെ പരിക്കേറ്റ നിലയിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് കെട്ടിടം തകർന്നത്. 12 മണിക്കൂറിലേറെയായി കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയവർക്ക് ഓക്സിജൻ അടക്കമുള്ളവ എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകരുള്ളത്. പൊലീസും സൈനികരും രക്ഷാപ്രവർത്തന രംഗത്തുണ്ട്.

കിഴക്കൻ ജാവയിലെ സിഡോയാർജോയിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിംഗ് സ്കൂൾ കെട്ടിടമാണ് തകർന്നത്. വിദ്യാർത്ഥികളുടെ പ്രാർത്ഥന പുരോഗമിക്കുന്നതിനിടയിലാണ് കെട്ടിടം തകർന്നത്. രക്ഷാപ്രവ‍ർത്തക‍ർ അപകട സ്ഥലത്ത് പുറത്തെടുക്കാനാവാത്ത നിലയിൽ മൃതേദഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മരണ സംഖ്യ ഇനിയും ഉയ‍ർന്നേക്കുമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 99 പേരെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.രക്ഷാപ്രവ‍ർത്തനം പുരോഗമിക്കുന്നതിനിടെ വലിയ കോൺക്രീറ്റ് പാളികൾ വീണ്ടും തകർന്ന് വീഴുന്നത് വെല്ലുവിളിയായിട്ടുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. വലിയ ഉപകരണങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നത് വീണ്ടും കെട്ടിടം ഇടിയാൻ കാരണമാകുമെന്ന നിരീക്ഷണത്തിലാണ് രക്ഷാപ്രവ‍ർത്തകരുള്ളത്.

BREAKING NEWS
കൈവിട്ടുപോയി; എൻവിഡിയ സിഇഒയെ കുപ്പിയിലാക്കി ചൈനീസ് ചാര വനിത കടത്തിയത് ശതകോടികളുടെ ഡോളറിന്റെ എഐ ചിപ്പുകളെന്ന് റിപ്പോർട്ട്; അമേരിക്ക കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രധാന ചിപ്പുകളും ചൈനയുടെ കൈക്കലാക്കി!
11 Nov 2026
BREAKING NEWS
മൂന്ന് മാസത്തോളം വിദ്യാര്‍ത്ഥികളെ പുറത്തുനിര്‍ത്തിയിട്ടും അരിശം തീര്‍ന്നില്ലേ?? ഇനി എന്തിനാണ് മാപ്പ്?? ഒരു സംഭവത്തില്‍ രണ്ട് എഫ്ഐആറുകള്‍ എന്തിനാണ്?? കാലടി സർവകലാശാലക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
11 Nov 2026
BREAKING NEWS
'ഇപ്പോൾത്തന്നെ ചെയ്യണമെന്ന് പറഞ്ഞ് ഫയൽ അയച്ചാൽ അതിന് താഴെ ഒപ്പിടാൻ ഇരിക്കുന്ന ആളല്ല ഞാൻ'';വൈദ്യുതി കരാറിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം; വി.ഡി സതീശനും സണ്ണി ജോസഫും തുറന്ന പോരിലേക്ക്?
11 Nov 2026
BREAKING NEWS
വീട്ടില്‍ സീനാണ്.......... എല്ലാവരുമായി പ്രശ്നം, ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്
11 Nov 2026