Kerala

മാൻകൈൻറ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച നിവേദിത അരുൺ എഴുതിയ ‘ കുമ്മിണിക്കാലം’ എന്ന നോവലിന്റെ പ്രകാശനം മെയ് 30 ആം തീയതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക് കോഴിക്കോട് ചേവരമ്പലത്തെ സ്കൈലൈൻ ക്രെസെണ്ടോയിലെ റെക്രീഷൻ ഹാളിൽ നടന്നു.

· · 1 min read
Share: Copied!

ശ്രീ ശ്രീകുമാർ പി.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ പി. പി. ശ്രീധരനുണ്ണി പുസ്തകം പ്രകാശനം ചെയ്തു. പുസ്തകം ഏറ്റുവാങ്ങിയത് പ്രശസ്ത എഴുത്തുകാരിയായ ഡോ. കെ. പി. സുധീര (വിദ്യാ വാചസ്പതി) ആണ്. ഫൈറൂസ് ആസാദാണ് പുസ്തക പരിചയം ചെയ്തത്.
കുമ്മിണിക്കാലം ബാല്യത്തിന്റെ മണമുള്ള ഓർമ്മകളെ സ്നേഹത്തോടെ തിരികെ വിളിക്കുന്ന ഒരു നോവലാണ്. ഗ്രാമജീവിതത്തിന്റെ നൈർമല്യവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും കുട്ടിക്കാലത്തിന്റെ കൗതുകങ്ങളും അടിതെളിഞ്ഞ ഭാഷയിൽ ആവിഷ്‌ക്കരിക്കുകയാണ് ഈ നോവലിലൂടെ നിവേദിത എന്ന എഴുത്തുകാരി.
സായൂജ് ബാലുശ്ശേരി, പ്രേം രാജൻ കെ.വി ബിനു കുരുവിള, മഹേന്ദ്രൻ ഒ. കെ, അനിൽ ബോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

BREAKING NEWS
കടയിൽ സാധനം വാങ്ങാൻ എത്തിയ 10 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി, ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽകയറി വെട്ടി കുട്ടിയുടെ ബന്ധു, കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റ പ്രതി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026