BREAKING NEWS

ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റു, ഭര്‍ത്താവ് മരിച്ചു

· · 1 min read
Share: Copied!

കണ്ണൂര്‍: പയ്യന്നൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. സി.വി സനല്‍കുമാറാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

പരിക്കേറ്റ ഭാര്യ പി. പ്രജിഷയും ഭാര്യ മാതാവ് പി. പത്മിനിയും ചികിത്സയിൽ തുടരുകയാണ്. വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തിലാണ് സനല്‍കുമാര്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുവരും ഏതാനും നാളുകളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.

പ്രജിഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു കൊലപാതക ശ്രമം. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് തീയണച്ച് മൂവരെയും ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ സനലിനെതിരെ പയ്യന്നൂര്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026