BREAKING NEWS

ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച രണ്ട് കശ്‍മീരികളുടെ വീടുകൾ തകർത്തെറിഞ്ഞ് സുരക്ഷാസേന… ഇരുവരും ആക്രമണത്തിലും പങ്കുചേർന്നു, ഭീകരരുടെ ഒളിയിടം പിർ പഞ്ജാലെന്ന് സൂചന

· · 1 min read
Share: Copied!

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു. ആസിഫ് ഷെയ്ക് ,ആദിൽ തോക്കർ എന്നിവരുടെ വീടുകളാണ് തകർന്നത്. ത്രാൽ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകർത്തത്. സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേർന്ന് സ്ഫോടനത്തിലൂടെ ആണ് വീടുകൾ തകർത്തതെന്നാണ് റിപ്പോർട്ട്. അതിനിടെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ ഒളിയിടം പിർ പഞ്ജാലെന്ന് സൂചന ലഭിച്ചു. ആസൂത്രകരിലൊരാളായ സുലൈമാൻ എന്ന ഹാഷിം മൂസ പാകിസ്താൻ പൗരനെന്നും വിവരം ലഭിച്ചു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്താനിൽ നിന്നുള്ള
ഭീകരർ എന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീർ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവർ
രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവർക്കും ഒപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഭീകര ആക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജൻസികൾ പറഞ്ഞു.

BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026
BREAKING NEWS
എമര്‍ജന്‍സി സൈറൺ മുഴക്കിയും എൽഇഡി ലൈറ്റുകൾ കത്തിച്ചും കാറില്‍ അഭ്യാസ പ്രകടനം, വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്ത് പൊലീസ്
01 Nov 2026
BREAKING NEWS
കാര്‍ മനഃപൂര്‍വം ഓട്ടോയിലിടിപ്പിച്ചു, നിയന്ത്രണം നഷ്ടപ്പെട്ട് പിന്നാലെ എത്തിയ വാഹനങ്ങളും കൂട്ടിയിടിച്ചു, അപകടത്തില്‍പ്പെട്ടത് ഏഴ് വാഹനങ്ങള്‍, പത്ത് പേര്‍ക്ക് പരിക്ക്
01 Nov 2026
BREAKING NEWS
വീട്ടമ്മ പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി; ഫാനും ടിവിയും മിക്സിയും നശിപ്പിച്ചു, വരാന്തയിൽ മലമൂത്രവിസർജനവും; മോഷ്ടിച്ചത് ഫ്രിഡ്ജിലിരുന്ന മിഠായികൾ
01 Nov 2026