BREAKING NEWS

ആദ്യ ഭാര്യയുമായി പിരിഞ്ഞ് മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തിലായി, കാലൊടിഞ്ഞ് കിടപ്പിലായപ്പോള്‍ രണ്ടാം ഭാര്യയും ഉപേക്ഷിച്ചു, സുഹൃത്തിന് വീഡിയോ അയച്ച ശേഷം ആത്മഹത്യ ചെയ്ത് ഹോട്ടല്‍ ഉടമ

· · 1 min read
Share: Copied!

വിളവൂർക്കൽ: സുഹൃത്തുക്കളെ  വീഡിയോ പങ്കുവെച്ച്   ആത്മഹത്യാവിവരമറിയിച്ച ഹോട്ടൽ ഉടമ വീട്ടിലെ കാർപോർച്ചിൽ തൂങ്ങിമരിച്ചു. മലയിൻകീഴ് തച്ചോട്ടുകാവിൽ തച്ചോട്ട് റസ്റ്ററന്റ് ഉടമ വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസ് പാലാഴിയിൽ പ്രദീപ്(44) ആണ് മരിച്ചത്. അഞ്ചു വർഷത്തോളമായി ഹോട്ടൽ, സൂപ്പർമാർക്കറ്റ് എന്നീ സംരംഭങ്ങൾ നടത്തുകയായിരുന്നു. ആദ്യ ഭാര്യയുമായി അകന്നുകഴിയുന്ന പ്രദീപ് പിന്നീട് മറ്റൊരു സ്ത്രീയോടൊപ്പം കഴിയുകയായിരുന്നു.

രണ്ടുമാസം മുൻപ് കാലൊടിഞ്ഞ് ചികിത്സയിലിരിക്കേ പ്രദീപ് അവരുമായി പിണങ്ങി. തുടർന്ന് ഒന്നരമാസത്തോളം തനിച്ച് കഴിയുകയായിരുന്നു. മരണത്തിനുപിന്നിൽ രണ്ടാം ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് ഇയാൾ വീഡിയോയിൽ പറയുന്നു. രാത്രി വീഡിയോ പോസ്റ്റ്‌ ചെയ്‌തെങ്കിലും വെളുപ്പിന് അഞ്ചു മണിയോടെയാണ്‌ സുഹൃത്ത് ഇത്‌ കാണുന്നത്.

ഉടൻ പോലീസിനെ വിവരമറിയിക്കുകയും വീട്ടിലെത്തുകയും ചെയ്തപ്പോൾ മരിച്ചനിലയിൽ കാണുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണകാരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മലയിൻകീഴ് പോലീസ് പറഞ്ഞു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026