BREAKING NEWS

ഇനി ഫാസ്ടാഗ് സ്റ്റിക്കറുകളില്ല… വാഹനങ്ങളുടെ നമ്പർ സ്കാൻ ചെയ്ത് ടോൾ പിരിവ് നടത്താനുള്ള നീക്കവുമായി ദേശീയപാത അതോറിറ്റി

· · 1 min read
Share: Copied!

ആലപ്പുഴ: ദേശീയ പാതകളിൽ ഫാസ്ടാഗ് സ്റ്റിക്കറിനു പകരം വാഹനങ്ങളുടെ നമ്പർ സ്കാൻ ചെയ്ത് ടോൾ പിരിവ് നടത്തുന്ന രീതി ദേശീയപാത അതോറിറ്റി ഉപയോഗിച്ചു തുടങ്ങുന്നു. ക്യാമറകൾ ഉപയോഗിച്ചു വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽനിന്നു നമ്പർ തിരിച്ചറിഞ്ഞ് (ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ – എഎൻപിആർ), അതുമായി ബന്ധിപ്പിച്ച ഫാസ്ടാഗിൽ നിന്നു പണം ഈടാക്കുന്ന രീതിയാണു വരുന്നത്. മേയിൽ തിരഞ്ഞെടുത്ത ടോൾപ്ലാസകളിലാകും ആദ്യഘട്ടത്തിൽ ഇതു നടപ്പാക്കുക. സംസ്ഥാനത്തെ ടോൾ പ്ലാസകളിൽ ഇതു നടപ്പാക്കുന്നതു സംബന്ധിച്ചു നിർദേശം ഇതുവരെ ലഭിച്ചിട്ടില്ല.

നിലവിൽ ടോൾ പ്ലാസകളിൽ വാഹനം നിർത്തുമ്പോൾ, വാഹനത്തിലെ ഫാസ്ടാഗ് സ്റ്റിക്കറിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സംവിധാനം വഴിയാണു ടോൾ ഈടാക്കുന്നത്. ടോൾ പ്ലാസയിലെ സ്കാനർ ഫാസ്ടാഗ് തിരിച്ചറിഞ്ഞു ടോൾ ഈടാക്കാൻ രണ്ടു സെക്കൻഡ് മുതൽ മിനിറ്റുകൾ വരെ സമയമെടുക്കുന്നുണ്ട്.

അതിനാൽ വാഹനം ടോൾ പ്ലാസയിൽ നിർത്തേണ്ടി വരും.എഎൻപിആർ സാങ്കേതികവിദ്യ വരുന്നതോടെ വാഹനം ടോൾ പ്ലാസയിലേക്കു പ്രവേശിക്കുമ്പോൾ തന്നെ നമ്പർ തിരിച്ചറിഞ്ഞു ടോൾ ഈടാക്കും. അതിനാൽ വാഹനം ടോൾ പ്ലാസയിൽ നിർത്തുന്നത് ഒഴിവാക്കാനാകും.

BREAKING NEWS
നിരോധനം മറികടന്ന് പാകിസ്താൻ ക്രീമുകൾ കേരളത്തിൽ; ഓൺലൈൻ വിൽപ്പനയും സജീവം; അടങ്ങിയിരിക്കുന്നത് 20,000 പി.പി.എം. വരെ മെർക്കുറി! ജാഗ്രത പാലിക്കണമെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ്
23 Nov 2026
BREAKING NEWS
വ്ലോ​ഗർമാരും നോട്ടപ്പുള്ളികൾ!! മംഗലാപുരം–കാസർകോട് മേഖല കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അംഗീകാരമില്ലാത്ത സൗന്ദര്യവർധക- ആരോഗ്യ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപന, ഊരും പേരുമില്ലാതെ പാക്കിസ്ഥാൻ വഴിയെത്തുന്ന ഉൽപ്പന്നങ്ങളുടെ ശൃംഖല കണ്ടെത്തി നടപടി സ്വീകരിക്കും... വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി...
22 Nov 2026
BREAKING NEWS
തിരക്കേറിയ ന​ഗരത്തിലെ ഓടയിൽ ഒരു മനുഷ്യൻ ജീവനായി നിലവിളിച്ച് കിടന്നത് നാല് ദിവസം!! ഒടുവിൽ അതുവഴി പോയ വഴിയാത്രികർ നേർത്ത ശബ്ദങ്ങളും നിലവിളിയും കേട്ട് ഉറവിടം തിരക്കിയിറങ്ങി... ദിവസങ്ങൾക്കു ശേഷം യുവാവ് ജീവിതത്തിലേക്ക്
22 Nov 2026
BREAKING NEWS
അടുത്തിടെ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെയുള്ള അതൃപ്തി പ്രകടമാക്കി, പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പരസ്യമായി സംസാരിച്ചു... കീടനാശിനി ഉള്ളിൽച്ചെന്ന് എംഎൽഎ രേഖ പത്ര അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ!! ഭക്ഷ്യവിഷബാധയെന്ന് പാർട്ടി... എംഎൽഎയുടെ ശരീരത്...
22 Nov 2026