BREAKING NEWS

ദേശീയപതാക ഇല്ലാത്തൊരു ഭാരതാംബ ആര്‍എസ്എസിന്റെ മാത്രം ചിത്രം, അതിന് മുമ്പിൽ കുമ്പിട്ടിരിക്കാൻ ഇടത് സര്‍ക്കാരിനെ കിട്ടില്ല, ഗവര്‍ണര്‍ എത്ര നേരം വേണമെങ്കിലും കുമ്പിട്ട് ഇരുന്നോട്ടെ… ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ അജണ്ടയെന്ന് പി പ്രസാദ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. ആര്‍എസ്എസ് ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാക്കണം എന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. സംഘപരിവാര്‍ അജണ്ടയാണ് ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആ ചിത്രം ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രമാണ്. ദേശീയപതാക ഇല്ലാത്തൊരു ഭാരതാംബ ആര്‍എസ്എസിന്റെ ചിത്രമാണ്. ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ കുമ്പിട്ടാരാധിക്കാന്‍ ഞങ്ങളെ കിട്ടുമെന്നത് ഗര്‍ണറുടെ വ്യാമോഹം മാത്രമാണ്. ചൂണ്ടിക്കാണിച്ചിട്ടും മാറ്റുകയില്ല എന്ന നിലപാടെടുക്കുമ്പോള്‍ അദ്ദേഹം അറിഞ്ഞുകൊണ്ട് തന്നെയാണെന്നാണല്ലോ മനസിലാക്കേണ്ടത്. ആര്‍എസ്എസ് ചിത്രം ഭാരതാംബ എന്ന പേരില്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നു എന്നതാണ് പ്രശ്‌നം. അത് കേരള ഗവണ്‍മെന്റ് അംഗീകരിക്കില്ല. കേരളം അംഗീകരിക്കില്ല – അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ക്ക് എത്ര നേരം വേണമെങ്കിലും കുമ്പിട്ട് നില്‍ക്കുകയും ആരാധിക്കുകയും ചെയ്യാം. ഗവര്‍ണര്‍ അല്ല ആരു പറഞ്ഞാലും ആര്‍എസ്എസിനെ കുമ്പിട്ട് ആരാധിക്കാന്‍ സര്‍ക്കാരിനെ കിട്ടില്ല. ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ അജണ്ട. ഗവര്‍ണര്‍ അറിയാതെയല്ല, അറിഞ്ഞു കൊണ്ടാണ് ആര്‍എസ്എസ് ചിത്രം വന്നത്. ആര്‍എസ്എസ് ചിത്രത്തിന് സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാകണം എന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. രാജ്ഭവന്‍ ബഹിഷ്‌കരിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ല. പക്ഷേ, കൃത്യമായ നിലപാടുകള്‍ സ്വീകരിക്കും – മന്ത്രി വ്യക്തമാക്കി.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026