BREAKING NEWS

ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണപ്പാളി മാറ്റിയെന്ന് ഭക്തന്റെ പരാതി; ‘അറ്റകുറ്റപ്പണിയെന്നു പറഞ്ഞ് ചെമ്പും മറ്റ് വിലകുറഞ്ഞ ലോഹങ്ങളും പൂശി‘! ഏഴരപ്പൊന്നാനയുടെ സ്വർണശുദ്ധി പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

· · 1 min read
Share: Copied!

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർണത്തിന്റെ ശുദ്ധി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ഓഫീസർ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശിച്ചത്. പരിശോധനയ്ക്കായി ഒരു സ്വർണപ്പണിക്കാരന്റെ സേവനവും തേടണമെന്നും കോടതി വ്യക്തമാക്കി.

ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണിക്കിടെ യഥാർഥ സ്വർണപ്പാളികൾ മാറ്റി ചെമ്പോ മറ്റ് വിലകുറഞ്ഞ ലോഹങ്ങളോ ഉപയോഗിച്ചെന്ന പരാതിയെത്തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ. എ.ജി. പ്രസാദ് കുമാർ എന്ന ഭക്തൻ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിച്ചത്.

പരാതി ലഭിച്ചതിനെ തുടർന്ന് ഹൈക്കോടതി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോടും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരോടും വിശദീകരണം തേടിയിരുന്നു. ഏഴരപ്പൊന്നാനയിൽ സമീപകാലത്ത് അറ്റകുറ്റപ്പണികളോ നവീകരണ പ്രവർത്തനങ്ങളോ നടത്തിയിട്ടില്ലെന്നും അതിനാൽ സ്വർണത്തിന്റെ അളവിലോ ശുദ്ധിയിലോ മാറ്റമുണ്ടായിട്ടില്ലെന്നുമാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്.

ഈ വിശദീകരണം തള്ളിക്കളയാൻ കാരണമില്ലെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, പരാതിയുടെ ഗൗരവവും വിഷയത്തിന്റെ പ്രാധാന്യവും കണക്കിലെടുത്ത് സ്വതന്ത്രമായ പരിശോധന അനിവാര്യമാണെന്ന് വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി സ്വർണത്തിന്റെ ശുദ്ധി ഉറപ്പാക്കാൻ കോടതി ഉത്തരവിട്ടത്.

BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026