വർണ്ണശാലയുടെ ബാനറിൽ കുര്യൻ വർണ്ണശാല നിർമ്മിച്ച് തിരക്കഥ -സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് “ആദം- ഹവ്വ ഇൻ ഏദൻ “. നിത്യഹരിത നായകൻ പ്രേം നസീറിനേയും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയേയും നായകന്മാരാക്കി സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത പ്രസിദ്ധനായ പരസ്യ കലാകാരനും കൂടിയാണ് കുര്യൻ വർണ്ണശാല.
ബൈബിൾ പഴയ നിയമത്തിലെ ആദത്തിന്റെയും ഹവ്വയുടെയും മക്കളായ (കായേൻ,ആബേൽ ) ഇവരുടെ പച്ചയായ ജീവിതം പൂർണ്ണമായും അവതരിപ്പിക്കുകയാണ് “ആദം ഹവ്വ ഇൻ ഏദൻ” എന്ന ചിത്രത്തിൽ. പഴയ നിയമത്തിലെ “ഉല്പത്തി” അധ്യായത്തിലെ ചരിത്ര സത്യങ്ങളോട് നൂറുശതമാനം നീതിപുലർത്തിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തികഞ്ഞ സാങ്കേതിക മികവോടെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ആൽവിൻ ജോൺ “ആദ”ത്തെ അവതരിപ്പിക്കുമ്പോൾ ഹിന്ദി മോഡലും നടിയുമായ പൂജ ജിഗന്റെ “ഹവ്വ”യായെത്തുന്നു. പഞ്ചാബ്,കേരളം,തമിഴ്നാട് എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായ ” ആദം -ഹവ്വ ഇൻ ഏദൻ ” എന്ന ചിത്രം ഡിസംബർ അവസാനവാരം തീയേറ്ററുകളിൽ എത്തും. സിനിമറ്റോഗ്രാഫി- അഭിഷേക് ചെന്നൈ, സമീർ ചണ്ഡീഗഡ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഡെയ്സി കുര്യൻ, ബിയങ്ക കുര്യൻ. ആർട്ട്- രാധാകൃഷ്ണൻ (R. K).മേക്കപ്പ്- ബിനോയ് കൊല്ലം. കോസ്റ്റും ഡിസൈനർ- ബബിഷ. പ്രൊഡക്ഷൻ കൺട്രോളർ – സുധൻ പേരൂർക്കട. വി.എഫ്.എക്സ് – റെഡ് ഷിഫ്റ്റ് സ്റ്റുഡിയോ, ഇ- വോയിസ് സ്റ്റുഡിയോസ്.ഫിനാൻസ് കൺട്രോളർ – ഷാജി കണ്ണമല. പി.ആർ.ഓ – എ. എസ്. ദിനേശ്, മനു ശിവൻ. പബ്ലിസിറ്റി ഡിസൈൻസ് – ഗായത്രി. പേട്രൻ- മാറ്റിനി നൗ.
“ആദം -ഹവ്വ ഇൻ ഏദൻ” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി…..
YOU MAY ALSO LIKE
BREAKING NEWS
’യമുനയിലെ മലിനീകരണം കുറഞ്ഞു’; അവകാശവാദത്തിന് പിന്നാലെ നദിയിൽ മുങ്ങിക്കുളിച്ച് വെള്ളം കുടിച്ച് മനോജ് തിവാരി, രാഹുൽ ഗാന്ധിയുംഅരവിന്ദ് കെജ്രിവാളും വന്നു കുളിക്കൂവെന്നും തിവാരി
BREAKING NEWS
അഭിനയ മോഹത്തിന് വീട്ടുകാര്‍ എതിരുനിന്നു, നിര്‍ബന്ധത്തിന് വഴങ്ങി ബിബിഎയ്ക്ക് ചേര്‍ന്നു, 19-ാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി
BREAKING NEWS
രണ്ട് വർഷമായി പ്രണയത്തിൽ, കാമുകിയെ കാണാനെത്തിയ 31 കാരന്റെ കൈ-കാലുകൾ ബന്ധിച്ച് പുളിമരത്തിൽ കെട്ടിയിട്ടു, വടികളും അടിക്കോലുകളും ഉപയോഗിച്ച് ക്രൂര മർദനം, വിവരമറിഞ്ഞ് യുവാവിന്റെ പിതാവെത്തുമ്പോൾ കണ്ടത് ഇരുമ്പുകട്ടിലിൽ കിടത്തി ചാക്കുപോലുള്ള ഒരു പുതപ്പ് ഉപയോഗിച്ച് മൂടിയ മകന്റെ മൃതദേഹം!! യുവതിയുടെ അമ്മയും...
BREAKING NEWS
പാതിരാത്രി എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്, കേസെടുത്ത് പൊലീസ്