BREAKING NEWS

മുസ്ലിമിന്റെ കൂടെ എന്തിന് രണ്ടു ഹിന്ദു കുട്ടികൾ പോയി?? ശരികല വൃത്തികേട് പ്രചരിപ്പിക്കുന്നു, ആയിരക്കണക്കിന് ആളുകളാണ് അത് ഏറ്റെടുത്തത്, വിമര്‍ശനവുമായി നെടുമ്പാശ്ശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം

· · 1 min read
Share: Copied!

പാലക്കാട്: നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലക്കെതിരെ മരിച്ച ഗോപികയുടെ കുടുംബം രം​ഗത്ത്. മുസ്ലിം കുട്ടിയുടെ കൂടെ എന്തിന് രണ്ടു ഹിന്ദു കുട്ടികൾ പോയി എന്ന ചോദ്യത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും ശരികല വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്നും കുടുംബം ആരോപിച്ചു. അവർ പറഞ്ഞ വൃത്തികേട് ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതെന്നും കുടുംബം പറഞ്ഞു. അതേസമയം, മുഖ്യപ്രതി സുഹൈൽ സജീവിനായി കേസ് ആട്ടിമറിക്കാൻ ശ്രമിക്കുന്നതായും കുടുംബം പറഞ്ഞു.

പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയത് കേസ് ആട്ടിമറിക്കാൻ ശ്രമിക്കുന്നതായി സംശയിക്കുന്നെന്നും മുകളിൽ നിന്നും ഇടപെടൽ ഉണ്ടാകുന്നെന്നും വാപ്പ നോക്കിക്കോളുമെന്ന് പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും കുടുംബം ആരോപിച്ചു. മകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടക്കുന്നതായും ഇതിനു പിന്നിലും പ്രതിയുടെ കുടുംബമാണെന്നും മദ്യപിച്ചിരുന്നു എന്ന കാര്യം എഫ്ഐആറിലില്ലെന്നും ഇതെല്ലാം കേസ് ആട്ടിമറിക്കാൻ ആണെന്നും കുടുംബം പറഞ്ഞു.

ആലപ്പുഴയിൽ നിന്നുള്ള രണ്ടു മന്ത്രിമാർ പ്രതിക്ക് വേണ്ടി ഇടപെടുന്നുണ്ടെന്നും സംഭവത്തിൽ ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം പറ‌യുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം വീണ്ടും ബോഡി തുറന്ന് റീപോസ്റ്റ്‌ മോർട്ടം ചെയ്തതായും അതിൽ നിന്നും രക്ത സാമ്പിൾ എടുത്തിട്ടുണ്ടെന്നും ഇത് എന്തിനാണെന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു. ഇവനെ വെറുതെ വിട്ടാൽ നാളെ മറ്റു പാവപ്പെട്ടവന്റെ മക്കൾക്കും ഈ ഗതി വരുമെന്നും പണം കൊണ്ട് നേരിടാനാകില്ലെങ്കിലും നിയമം കൊണ്ട് നേരിടുമെന്നും കുടുംബം കൂട്ടിച്ചേർത്തു.

BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവിന് 5 വർഷവും 2 മാസവും തടവ്, 76,000 രൂപ പിഴ
13 Oct 2026
BREAKING NEWS
എസ്എഫ്ഐ പ്രതിഷേധത്തിനിടെ പോലീസുമായി ഉന്തും തള്ളും, മദ്യപിച്ചെത്തിയ സിവിൽ പോലീസ് ഓഫീസർ കയ്യിൽ കിടന്ന ഇടിവളയൂരി പ്രതിഷേധക്കാരെ നേരിട്ടു- സിപിഒ ഷഫാദിന് സസ്പെൻഷൻ
13 Oct 2026
BREAKING NEWS
‘പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുന്നിക്കെട്ടിയ മൃതദേഹത്തിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിച്ചതിൽ സംശയമുണ്ട്; മകൾക്ക് നീതി കിട്ടുമോ എന്ന ആശങ്ക അലട്ടുന്നു‘; നെടുമ്പാശ്ശേരി അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം
13 Oct 2026
BREAKING NEWS
എന്ത് അടിസ്ഥാനത്തിലാണ് സുഹൈലിനെ ജൂവനൈൽ ഹോമില്‍ പാര്‍പ്പിച്ചത്? രാവിലെ സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ പ്രതി ലോക്കപ്പില്‍ മലര്‍ന്ന് കിടക്കുകയായിരുന്നു, നല്ല പൂസാണെന്ന് സിഐ പറയുന്നത് തന്റെ ബന്ധുക്കള്‍ കേട്ടതാണ്, പിന്നെയെന്തുകൊണ്ട് മദ്യപിച്ചതായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയില്ല?? കേസ് അട്ടിമറിക്കാന്‍ ന...
13 Oct 2026