BREAKING NEWS

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

· · 1 min read
Share: Copied!

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രതിരോധത്തിനായി സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ മനുഷ്യരില്‍ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമിബകളെ (Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) കണ്ടെത്താനുള്ള പിസിആര്‍ ലാബ് സജ്ജമാക്കിയിരുന്നു. ഇതിലാണ് അക്കാന്തമീബ (Acanthamoeba) എന്ന അമീബയെ കണ്ടെത്തിയതും സ്ഥിരീകരിച്ചതും. നേരത്തെ പിജിഐ ചണ്ഡിഗഢിലായിരുന്നു അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 23 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും സമയബന്ധിതമായ മികച്ച ചികിത്സയിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായത്. അമീബയെ പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ (വണ്‍ ഹെല്‍ത്ത്) അധിഷ്ഠിതമായി ആക്ഷന്‍ പ്ലാന്‍ സംസ്ഥാനം പുതുക്കിയിരുന്നു. രോഗ പ്രതിരോധം, രോഗ നിര്‍ണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും മൈക്രോബയോളജി വിഭാഗങ്ങളെ കൂടി അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ രോഗനിര്‍ണയത്തിനായുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കും.

BREAKING NEWS
എൽപിഎസ്‍ടി സമരം 134-ാം ദിവസത്തിലേക്ക്; ഇടപെട്ട് മുഖ്യമന്ത്രി, ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച; വളർമതിയുടെ 23 ദിവസമായി നിരാഹാര സമരത്തിൽ; ആരോ​ഗ്യ നില ​ഗുരുതരം; ’തീരുമാനമാകാതെ പിന്മാറില്ല’
16 Nov 2026
BREAKING NEWS
20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി കപ്പൽ ഹോർമുസിൽ മുങ്ങി; മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് റിപ്പോർട്ട്; അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ
16 Nov 2026
BREAKING NEWS
" പാഴ് വാഗ്ദാനങ്ങൾ നൽകാൻ ബിബിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല!! മധ്യപൂർവേഷ്യയിൽ സ്ഥിരമായ സമാധാനം സ്ഥാപിക്കാമെന്ന എന്റെ പ്രതീക്ഷകൾ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തോടെ തകർന്നു... ഗാസയിൽ ഓരോ തവണയും കൂടുതൽ സാധാരണക്കാർ കൊല്ലപ്പെട്ടു, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ ഭാവിയ...
16 Nov 2026
BREAKING NEWS
പ്രണയ ബന്ധം തകർന്നതിന്റെ പ്രതികാരം; മുൻ പങ്കാളിയുടെ വളർത്തുനായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തി, ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ യുവതിയെ കാണിച്ചു, യുവാവ് അറസ്റ്റിൽ, നായ്ക്കളെ കൊലപ്പെടുത്തിയത് ഇഷ്ടിക ഉപയോഗിച്ച് ക്രൂരമായി മർദിച്ച്
16 Nov 2026