BREAKING NEWS

നോവായി പഞ്ചായത്ത് അംഗം ശ്രീജയുടെ മരണം; ആരോപണ മുനകൾ സിപിഎമ്മിന് നേരെ, പരാതി നൽകി മുഖം രക്ഷിക്കാൻ പഞ്ചായത്ത് പ്രസിഡന്റ്

· · 1 min read
Share: Copied!

ആര്യനാട് (തിരുവനന്തപുരം) : സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സിപിഎം പ്രതിഷേധയോഗം നടത്തുകയും അപകീർത്തി പോസ്റ്ററുകൾ പതിക്കുകയും ചെയ്തതിനു പിന്നാലെ ജീവനൊടുക്കിയ കോൺഗ്രസ് പഞ്ചായത്ത് അംഗം കോട്ടയ്ക്കകം പേഴുംകട്ടയ്ക്കാൽ വീട്ടിൽ എസ്.ശ്രീജ (48) കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചത് മികച്ച ഭൂരിപക്ഷത്തോടെ. കോട്ടയ്ക്കകം വാർഡിൽ മുൻ വൈസ് പ്രസിഡന്റ് ഒ.ശൈലജയെ (എൽഡിഎഫ്) 392 വോട്ടിനു പരാജയപ്പെടുത്തി. ശ്രീജയ്ക്ക് 638 വോട്ട് ലഭിച്ചപ്പോൾ ശൈലജയ്ക്ക് കിട്ടിയത് 246 വോട്ട് .

20 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്ന ശ്രീജ സിപിഎം അധിക്ഷേപത്തിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നു ബന്ധുക്കളും കോൺഗ്രസും ആരോപിച്ചു. എൽഡിഎഫ് ഭരിക്കുന്ന ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് അംഗമാണ്. പലരിൽനിന്നു കടം വാങ്ങിയ തുക ശ്രീജ തിരികെ നൽകിയില്ലെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി ഭർത്താവ് ജയകുമാർ രംഗത്തെത്തിയിരുന്നു. സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിൽ ശ്രീജയ്ക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതാണു മരണത്തിനു കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ശ്രീജയ്ക്ക് 20 ലക്ഷത്തോളം രൂപ കടമുണ്ടെന്നും വായ്പയെടുത്ത് ഈ മാസം അതു കൊടുത്തു തീർക്കാനിരിക്കുകയായിരുന്നു എന്നും ജയകുമാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അടക്കമുള്ളവരാണ് ശ്രീജയെ ആക്ഷേപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീജയ്ക്കെതിരെ തിങ്കളാഴ്ച വൈകിട്ട് പാലം ജംക്‌ഷനിൽ സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച യോഗം സിപിഎം വിതുര ഏരിയ സെക്രട്ടറി പി.എസ്.മധുവാണ് ഉദ്ഘാടനം ചെയ്തത്. നാട്ടുകാരെ പറ്റിച്ച് വൻ സാമ്പത്തികത്തട്ടിപ്പു നടത്തിയ ശ്രീജയുടെയും കൂട്ടുനിൽക്കുന്ന കുറുവ മുന്നണിയുടെയും തീവെട്ടിക്കൊള്ള അന്വേഷിക്കുക എന്ന ആഹ്വാനത്തോടെയായിരുന്നു യോഗം. കോട്ടയ്ക്കകം മെംബറെ കാണാനില്ല, കോട്ടയ്ക്കകത്ത് കുറുവ സംഘം എന്നിങ്ങനെയെഴുതിയ പോസ്റ്ററുകളും വ്യാപകമായി പതിച്ചിരുന്നു.

അതേസമയം, ശ്രീജയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ പൊലീസിൽ പരാതി നൽകി. ശ്രീജയ്ക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച് പഞ്ചായത്തിലും പൊലീസിലും വനിതാ കമ്മിഷനിലും പരാതികൾ ലഭിച്ചിട്ടുണ്ട്. ശ്രീജയുടെ സാമ്പത്തിക ഇടപാടുകളിലും മരണത്തിലുമുള്ള അവ്യക്തത നീക്കണം. മരണത്തിൽ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്നു പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

 

 

BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026
BREAKING NEWS
പിഎസ്‌സി ചെയർമാനെ നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ; ചരിത്രത്തിൽ ആദ്യം; നടപടി കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ
25 Oct 2026
BREAKING NEWS
14കാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു, വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും തട്ടിയെടുത്തു, കുഴല്‍പ്പണ ഇടപാടിന് മറയാക്കി, പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
25 Oct 2026
BREAKING NEWS
ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, കാറോടിച്ചിരുന്നത് അമിത വേഗത്തില്‍, 17 കാരന്‍ കസ്റ്റഡിയില്‍
25 Oct 2026