BREAKING NEWS

വിവാഹത്തിനു ശേഷവും കാമുകിയുമായി അവിഹിത ബന്ധം, വീട്ടില്‍ കൊണ്ടുവരുന്നതും പതിവ്, ബിജെപി നേതാവിന്റെ മരുമകള്‍ തൂങ്ങിമരിച്ചു, അടിവസ്ത്രത്തിനുള്ളില്‍ ആത്മഹത്യാ കുറിപ്പ്, കണ്ടെത്തിയത് പോസ്റ്റ്മോര്‍ട്ടത്തിനിടെ

· · 1 min read
Share: Copied!

അഹമ്മദാബാദ്: ബിജെപി വനിതാ നേതാവിന്റെ മകന്റെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ. ബിജെപി സൂറത്ത് ജില്ലാ മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മകൻ സൗരഭ് സിങ്ങിന്റെ ഭാര്യ നിധി സിങ്ങാണ് (24) ആത്മഹത്യ ചെയ്തത്. ശശി സിങ്, സൗരഭ് സിങ്, ഇയാളുടെ വനിതാ സുഹൃത്തായ നിധി സിങ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ബിഹാറിലെ മുസാഫർപുർ സ്വദേശിനിയാണ് മരിച്ച നിധി സിങ്. രണ്ട് വർഷം മുൻപായിരുന്നു സൗരഭുമായുള്ള നിധിയുടെ വിവാഹം. ചൊവ്വാഴ്ച വൈകിട്ട് ശശി സിങ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മരുമകളെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.

ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് നിധിയുടെ സഹോദരൻ ആദിത്യ കുമാർ ബിഹാറിൽ നിന്നും സൂറത്തിൽ എത്തിയ ശേഷം നൽകിയ പരാതിയിലാണ് കദോദര പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കിടയിൽ നിധിയുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആത്മഹത്യാക്കുറിപ്പ് ഡോക്ടർമാർ കണ്ടെത്തി. ഭർതൃവീട്ടുകാർ നശിപ്പിക്കാതിരിക്കാൻ വേണ്ടിയാകാം നിധി കുറിപ്പ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചതെന്ന് കദോദര പൊലീസ് ഇൻസ്പെക്ടർ വി.എ. ദേശായി പറഞ്ഞു. വിവാഹത്തിനു മുൻപും ശേഷവും സൗരഭ് സിങ്ങിന് വനിതാ സുഹൃത്തുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ആദിത്യ കുമാറിന്റെ പരാതിയിൽ പറയുന്നു. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് അറിഞ്ഞ നിധി ഇതിനെ നിരന്തരം ചോദ്യം ചെയ്തിരുന്നു.

വനിതാ സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവരരുതെന്ന് നിധി ഭർത്താവിനു മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സൗരഭ് അത് കേൾക്കാൻ കൂട്ടാക്കിയില്ല. ഈ വിഷയത്തെച്ചൊല്ലി ഭർതൃവീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും നിധി ഇക്കാര്യം ബിഹാറിലുള്ള തന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നതായും പരാതിയിലുണ്ട്. അതേസമയം, എഫ്‌ഐആറിൽ ബിജെപി നേതാവ് ശശി സിങ്ങിനെ പ്രതിയാക്കിയിട്ടില്ലെന്നും അവർ നിലവിൽ പാർട്ടിയുടെ സജീവ പ്രവർത്തകയാണെന്നും ബിജെപി സൂറത്ത് ജില്ലാ അധ്യക്ഷൻ ഭരത് റാത്തോഡ് പറഞ്ഞു. പ്രതികൾക്കെതിരെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026