BREAKING NEWS

പിതാവ് അസുഖം ബാധിച്ച് മരിച്ചത് അമ്മയുടെ ദുര്‍മന്ത്രവാദത്തിനാലെന്ന് ഓണ്‍ലൈന്‍ ജോത്സ്യന്‍, ഉറങ്ങിക്കിടന്ന 55 കാരിയെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന് മകളും ഭര്‍ത്താവും, സംസ്കാരം ധൃതിപിടിച്ച് നടത്താന്‍ ശ്രമിച്ചത് വിനയായി, അന്വേഷണത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം

· · 1 min read
Share: Copied!

ബംഗളൂരു: പിതാവിന്റെ മരണത്തിന് കാരണം അമ്മ ചെയ്ത ദുർമന്ത്രവാദമാണെന്ന ജോത്സ്യന്റെ വാക്കിന് പിന്നാലെ മകളും ഭർത്താവും ചേർന്ന് അമ്മയെ കൊല്ലപ്പെടുത്തി. കർണാടക തുമകുരു താലൂക്കിലെ അനുപനഹള്ളി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. 55 വയസുള്ള പുഷ്പാവതിയെയാണ് മകൾ സുചിത്രയും ഭർത്താവും കൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.

ഉറങ്ങിക്കിടന്ന സുചിത്രയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളും മകളും മരുമകനും ചേർന്ന് നടത്തിയിരുന്നു. സംസ്‌ക്കാരം ധൃതിപിടിച്ച് നടത്താനുള്ള തീരുമാനവും ശരീരത്തിലെ പാടുകളും കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ അന്വേഷിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് പുഷ്പവതിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഒന്നരവർഷം മുൻപാണ് സുചിത്രയുടെ പിതാവ് അസുഖം ബാധിച്ച് മരിച്ചത്. എന്നാൽ, ഓൺലൈൻ വഴി ബന്ധപ്പെട്ട ഒരു ജ്യോത്സ്യൻ അമ്മ ചെയ്ത ദുർമന്ത്രവാദം മൂലമാണ് പിതാവ് മരിച്ചതെന്ന് സുചിത്രയെ വിശ്വസിപ്പിച്ചു. കൊലപാതകത്തിന് ഭർത്താവിന്റെ പൂർണ പിന്തുണയും സുചിത്രക്ക് ലഭിച്ചിരുന്നു. ദുർമന്ത്രവാദ ആരോപണം മാത്രമാണോ കൊലപാതകത്തിന് പിന്നിലെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. കുടുംബത്തിലെ സാമ്പത്തിക തർക്കങ്ങളും കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026