BREAKING NEWS

കേരളത്തിലെ പൊളിറ്റ്ബ്യൂറോ അംഗങ്ങളെല്ലാം ശാസിക്കപ്പെടേണ്ടവരാണ്, ആവശ്യമില്ലാത്ത പോലീസ് കേസുകള്‍ തിരിച്ചടിയായി, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എംഎൽഎ ഹോസ്റ്റലിലേക്ക് പ്രതിഷേധം നടത്താൻ പാർട്ടി സമ്മതിച്ചില്ല, വിശാല ജില്ലാകമ്മിറ്റിയിൽ സി.പി.എം. നേരിട്ടത് അതിരൂക്ഷ വിമര്‍ശനം

· · 1 min read
Share: Copied!

തിരുവനന്തപുരം: തലസ്ഥാനജില്ലയിലെ വിശാല ജില്ലാകമ്മിറ്റിയിൽ സി.പി.എം. സംസ്ഥാനനേതൃത്വം നേരിട്ടത് അതിരൂക്ഷമായ കുറ്റവിചാരണ. തിരഞ്ഞെടുപ്പു തോൽവിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാത്രമല്ല, കേരളത്തിൽനിന്നുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങളെല്ലാം ശാസിക്കപ്പെടേണ്ടവരാണെന്ന് പ്രതിനിധികൾ തുറന്നടിച്ചു.

ആവശ്യമില്ലാത്ത പോലീസ് കേസുകളും പാർട്ടി വിമർശിച്ചിട്ടുപോലും ആഭ്യന്തര വകുപ്പ് തിരുത്താത്തതുമൊക്കെ തിരിച്ചടിക്ക് കാരണമായെന്ന് പിണറായി വിജയൻ വേദിയിലിരിക്കേ കുറ്റപ്പെടുത്തലുണ്ടായി. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളിയോട് പിണറായി മൃദുസമീപനം കാണിച്ചതിനെയും പ്രതിനിധികൾ ചോദ്യംചെയ്തു. തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക്‌ നയിച്ച കാരണങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ചസംഭവിച്ചെന്നും അതിൽ സെക്രട്ടറിയെന്ന നിലയിൽ വ്യക്തിപരമായ ഉത്തരവാദിത്വം നിശ്ചയിച്ചാണ് എം.വി. ഗോവിന്ദനെ ശാസിച്ചതെന്നുമായിരുന്നു പിണറായിയുടെ മറുപടി.

കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികപീഡനക്കേസിൽ പ്രതിയായപ്പോൾ എം.എൽ.എ. ഹോസ്റ്റലിലേക്കു പ്രതിഷേധപ്രകടനം നടത്താൻ പാർട്ടി സമ്മതിച്ചില്ലെന്ന് ചർച്ചയിൽ മഹിളാനേതാവ് കുറ്റപ്പെടുത്തി. എം.എൽ.എ. ഹോസ്റ്റൽ ഒരാളുടെ മാത്രമല്ല, ഒട്ടേറെ എം.എൽ.എ.മാരുടെ താമസസ്ഥലമാണെന്നായിരുന്നു ഇതിനു പിണറായിയുടെ മറുപടി.

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026