BREAKING NEWS

പിണറായി വിജയന്റെ പ്രസ്താവന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യത്തിന് വിള്ളലുണ്ടാക്കി, കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. പ്രസ്താവന അനവസരത്തിലാണെന്നും ഇടതുമുന്നണിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഐക്യത്തിന് വിള്ളലുണ്ടാക്കാന്‍ ഇത് കാരണമായെന്നുമാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ സ്പീക്കര്‍ക്ക് താനൊരു കത്ത് നല്‍കിയാല്‍ മതിയെന്നും അത് സിപിഎം എംഎല്‍എയുടെ പേരായിരിക്കുമെന്നുമുള്ള പിണറായിയുടെ ഏകപക്ഷീയമായ പ്രസ്താവനയാണ് സിപിഎമ്മും സിപിഐയും തമ്മില്‍ തുറന്ന പോരിലേക്ക് വഴിവെച്ചത്.

വിഷയം സംസ്ഥാനതലത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കെ, നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയെന്ന് കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടി. സത്യന്‍ മൊകേരി, വി. ശിവന്‍കുട്ടി. സി.എന്‍ മോഹനന്‍ എന്നിവരെല്ലാം കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു.

ഇതില്‍ കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ നടപടികള്‍ ആരംഭിച്ച ഘട്ടത്തില്‍, ഇത്തരം തര്‍ക്കങ്ങള്‍ മുന്നണി ഐക്യത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍. ഉപനേതാവ് പദവി തര്‍ക്കം മുന്‍പ് നിര്‍ദേശിച്ചതുപോലെ സംസ്ഥാനതലത്തില്‍ തന്നെ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മുന്നണി ഐക്യം നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026