BREAKING NEWS

‘ഇന്ത്യക്കാരുടെ സംഭാവനകൾ അളവറ്റത്, സമീപകാല സംഭവങ്ങൾ അതിനീചം’: ആക്രമണത്തെ അപലപിച്ച് ഐറിഷ് പ്രസിഡന്‍റ്

· · 1 min read
Share: Copied!

ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യക്കാർക്ക് നേരെയുണ്ടായ സമീപകാല ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഐറിഷ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. ഇത്തരം ആക്രമണങ്ങൾ അതിനീചവും രാജ്യത്തിന്‍റെ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ അയർലൻഡിന് നൽകിയ അളവറ്റ സംഭാവനകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. വൈദ്യശാസ്ത്രം, നഴ്സിങ്, സംസ്കാരം, വ്യവസായം, സംരംഭകത്വം തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ സമൂഹത്തിന്‍റെ പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യക്കാർക്കെതിരായ വർദ്ധിച്ചുവരുന്ന വംശീയ അതിക്രമങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഐറിഷ് പ്രസിഡന്‍റിന്‍റെ പ്രസ്താവന. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും പ്രസിഡന്റ് ഓർമ്മിപ്പിച്ചു. വെറുപ്പ് പടർത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതോടെ ഡബ്ലിനിലെ ഇന്ത്യൻ എംബസി ഈ മാസം ആദ്യം സുരക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. രാത്രികാലങ്ങളിൽ വിജനമായ പ്രദേശങ്ങളിലൂടെ തനിച്ച് യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാർക്ക് നിർദേശം നൽകി. ദില്ലിയിലെ ഐറിഷ് എംബസി ആക്രമണങ്ങളെ അപലപിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച് പൊലീസുമായി ആശയ വിനിമയം നടത്തിവരികയാണെന്നും അറിയിച്ചു.

ഇന്ത്യക്കാർക്ക് നേരെയുള്ള അതിക്രമങ്ങളെ തുടർന്ന് നേരത്തെ അയർലൻഡിലെ ‘ഇന്ത്യാ ഡേ’ ആഘോഷങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തു. സുരക്ഷാ ആശങ്കളെ തുടർന്നാണ് ആഘോഷം മാറ്റിയതെന്ന് അയർലൻഡ് ഇന്ത്യ കൗൺസിൽ അറിയിച്ചു. “ഇന്ത്യ ദിനം ആഘോഷിക്കാൻ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് ഞങ്ങൾ കരുതുന്നു” എന്നാണ് അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കൗൺസിലിന്‍റെ ഉപാധ്യക്ഷൻ പ്രശാന്ത് ശുക്ല മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

2015 മുതൽ ഐറിഷ് സർക്കാരുമായി സഹകരിച്ച് ഇന്ത്യാ ഡേ ആഘോഷങ്ങൾ നടത്തുന്നുണ്ട്. വിവിധ കലാ പരിപാടികളോടെയുള്ള ഇത്തവണത്തെ ആഘോഷം ഞായറാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. പരിപാടി മാറ്റിവയ്ക്കാൻ തീരുമാനിച്ചത് ഏറെ വിഷമത്തോടെയാണെന്ന് പ്രശാന്ത് ശുക്ല പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്‍റെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു. പുതിയ തിയ്യതി പിന്നീട് തീരുമാനിക്കുമെന്നും പ്രശാന്ത് ശുക്ല പറഞ്ഞു.

തെക്കുകിഴക്കൻ അയർലൻഡിൽ ആറ് വയസ്സുകാരിയായ ഇന്ത്യൻ വംശജ ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ആഴ്ചയാണ്. ഡബ്ലിനിൽ ഇന്ത്യക്കാരനായ ടാക്സി ഡ്രൈവറെ രണ്ട് യാത്രക്കാർ ആക്രമിക്കുകയും നിങ്ങളുടെ രാജ്യത്തേക്ക് തിരികെ പോകാൻ ആക്രോശിക്കുകയും ചെയ്തു. അയർലൻഡിൽ തങ്ങൾക്ക് വീട് കിട്ടാത്തത് ഇന്ത്യൻ കുടിയേറ്റക്കാർ കാരണമെണെന്ന വ്യാജ പ്രചാരണം വ്യാപകമാണ്. അയർലൻഡിൽ ഏകദേശം 80,000 ഇന്ത്യൻ വംശജരുണ്ട്. ഇത് അയർലൻഡിലെ ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനമാണ്.

BREAKING NEWS
സമൂഹമാധ്യമത്തിലൂടെ പരിചയം, സ്ത്രീയിൽനിന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ ഗൂഗിൾ പേ വഴി തട്ടിയത് 1.65 ലക്ഷം രൂപ! പണം തിരികെ ചോദിച്ചപ്പോൾ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഒരാൾ അറസ്റ്റിൽ
13 Nov 2026
BREAKING NEWS
കോവളം പീഡനം; പതിനാറുകാരിയെ എത്തിച്ച ഒന്നാംപ്രതി നാഗലക്ഷ്മിയെ കസ്റ്റഡിയിൽ വാങ്ങി എസ്.ഐ.ടി., തെളിവെടുപ്പ് ഇന്ന്
13 Nov 2026
BREAKING NEWS
എല്ലാം തുലച്ച പരസ്ത്രീ ബന്ധങ്ങൾ, ഇടിഞ്ഞത് 600 ബില്യൺ ഡോളറിന്റെ ഓഹരിമൂല്യം; ഒടുവിൽ തലകുനിച്ച് എൻവിഡിയ സിഇഒ സ്ഥാനത്തുനിന്നും പടിയിറങ്ങി ജെൻസൻ ഹുവാങ്
13 Nov 2026
BREAKING NEWS
നവംബർ ഏഴിന് മകന്റെ ഫുട്ബോൾ മത്സരം കാണാൻ മാർക്കോ റൂബിയോ പറന്നത് എയർഫോഴ്സിന്റെ സി-37 വിമാനത്തിൽ, അന്നു പക്ഷെ മകന്റെ ടീം 23-7ന് എട്ടുനിലയിൽ പൊട്ടി... പലപ്പോഴും കളത്തിൽ പോലുമിറങ്ങാത്ത മകന്റെ മത്സരങ്ങൾ കാണാൻ 15 സ്വകാര്യ യാത്രകൾക്ക് ചെലവായത് ഏകദേശം 10.7 കോടി രൂപ...
13 Nov 2026