LATEST UPDATES

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്; സൂപ്പർ വിജയം നേടുന്ന ചിത്രം കേരളത്തിൽ എത്തിച്ചത് E4 എൻ്റർടെയിൻമെൻ്റ്

· · 1 min read
Share: Copied!

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ഗംഭീര വിജയം നേടി കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ചിൽ മമ്മി എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് മിത്രൻ ഷെൻബഗരാജ് ആണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് ഈണം നൽകിയത്. ജൂലൈ മൂന്നിന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകർ നൽകുന്നത്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത് E4 എൻ്റർടെയിൻമെൻ്റ്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

പ്രേക്ഷകർക്കൊപ്പം നിരൂപകരും പ്രശംസിക്കുന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് കുതിക്കുന്നത്. ഇതിനോടകം വിഷ്ണു വിജയ്‌യുടെ കരിയറിലെ തന്നെ മികച്ച വിജയങ്ങളിൽ ഒന്നായി ചിത്രം മാറിക്കഴിഞ്ഞു. കേരളത്തിലെ തിയേറ്ററുകളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാൽ എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് ഇപ്പൊൾ പുറത്ത് വന്ന ചിൽ മമ്മി എന്ന ഗാനത്തിൻ്റെ ഹൈലൈറ്റ്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു പക്കാ ഫാമിലി എൻ്റർടെയ്നർ ആയാണ് ഈ സ്പോർട്സ് ഡ്രാമ കഥ പറയുന്നത്.

സൂപ്പർ വിജയം നേടിയ ആദ്യ ഭാഗത്തിൻ്റെ കഥയുടെ തുടർച്ച ആയാണ് ഈ രണ്ടാം ഭാഗം എത്തിയിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ, ഗുസ്തി രംഗങ്ങൾ, ആക്ഷൻ, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നത്. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

നിർമ്മാണം: ഡോക്ടർ ഇഷാരി കെ ഗണേഷ്, വിഷ്ണു വിശാൽ, കോ പ്രൊഡ്യൂസേഴ്സ് : ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്സേന, ഛായാഗ്രഹണം: കെ.എം. ഭാസ്കരൻ, സംഗീതം: ഷോൺ റോൾഡൻ , എഡിറ്റർ: ഭരത് വിക്രമൻ, ആർട്ട് ഡയറക്ടർ: ജയചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: രുചി മുനൊത്ത്, സബ്ടൈറ്റിൽ: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനർ : വിയാക്കി, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ : സിദ്ധാർഥ് ശ്രീനിവാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ : ശ്രാവന്തി സായ്‌നാഥ്, പിആർഒ : ശബരി

BREAKING NEWS
‘ബാബ്‌റി മസ്ജിദിനുവേണ്ടി കരഞ്ഞെന്ന് സോണിയ പറയുന്നു; 1984-ൽ ഗുരുദ്വാരകൾ ആക്രമിക്കപ്പെട്ടപ്പോഴും ആയിരക്കണക്കിന് നിരപരാധികൾ കൊല ചെയ്യപ്പെട്ടപ്പോഴും സോണിയാ ഗാന്ധി ഒരു തുള്ളി കണ്ണീർ പൊഴിച്ചിരുന്നോ?‘ ബിലോങ്ങിങ് അല്ല വൈറ്റ്‌വാഷിങ്‘: ബിജെപി
10 Nov 2026
BREAKING NEWS
ഒരു പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലിന്റെ വില നാല് ദശലക്ഷം ഡോളർ, ജൂലൈ പകുതിയോടെ മധ്യപൂർവദേശത്ത് യുഎസ് തൊടുത്തത് 1,700ലധികം പാട്രിയറ്റ് ഇന്റർസെപ്റ്ററുകളും 200ലധികം THAAD മിസൈലുകളും... ''ഞങ്ങളില്ലായിരുന്നെങ്കിൽ ഇസ്രയേൽ പോലും നിലനിൽക്കുമായിരുന്നില്ല... യുഎസ് സംരക്ഷിച്ച രാജ്യങ്ങളെല്ലാം ഇറാൻ യുദ്ധത്തിന...
10 Nov 2026
BREAKING NEWS
വീ‌ടിരിക്കുന്നത് വളവിനോട് ചേർന്ന്... ഡ്രൈവർ ഉറങ്ങിപ്പോയി, പച്ചക്കറിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി, വാഹനം ചുമരിൽ തട്ടിനിന്നതിനാൽ ഒഴിവായത് വൻ അപകടം
10 Nov 2026
BREAKING NEWS
'സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ എന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല'; വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ
10 Nov 2026