LATEST UPDATES

അടുത്ത വീട്ടിലെ പയ്യൻ! ഈ പടം ഇപ്പോഴും 90’സ് കിഡ്ഡുകൾക്ക് മറക്കാൻ പറ്റില്ല; പാട്ടും.. ഓരോ സീൻസ് വരെ കാണാപാഠം; അല്ലു അർജുന്റെ ‘ഹാപ്പി ബി ഹാപ്പി’ക്ക് കേരളത്തിൽ വൻ സ്വീകാര്യത…

· · 1 min read
Share: Copied!

തെലുങ്ക് സൂപ്പർതാരം അല്ലു അർജുന് കേരളത്തിലുള്ള ജനപ്രീതി എത്രത്തോളമാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട്, താരത്തിന്റെ ‘ഹാപ്പി’ എന്ന ചിത്രത്തിന്റെ റീ-റിലീസ് തിയറ്ററുകളിൽ വൻ തരംഗമാവുന്നു. മലയാളികൾക്കിടയിൽ മറ്റൊരു മറുനാടൻ നടനും ലഭിക്കാത്ത വിധത്തിലുള്ള വൻ വരവേൽപ്പാണ് 20 വർഷം പഴക്കമുള്ള ഈ ചിത്രത്തിന് ഇപ്പോൾ കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. റീ-റിലീസ് ചെയ്ത ആദ്യ ദിനം മുതൽക്കേ തിയറ്ററുകൾ ഒന്നടങ്കം ഉത്സവലഹരിയിലാണ്.

എ. കരുണാകരൻ സംവിധാനം ചെയ്ത് 2006-ലാണ് ‘ഹാപ്പി’ ആദ്യമായി റിലീസ് ചെയ്യുന്നത്. അക്കാലത്ത് കേരളത്തിൽ മാത്രം തുടർച്ചയായി 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് ഈ ചിത്രം വലിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തിയപ്പോൾ, ആദ്യമായി സിനിമ കാണുന്ന അതേ ആവേശത്തിലാണ് മലയാളി പ്രേക്ഷകർ തിയറ്ററുകളിലേക്ക് ഇരച്ചെത്തുന്നത് മലയാളികളുടെ മല്ലു അർജ്ജുനെ കാണാൻ.

ചിത്രത്തിലെ എവർഗ്രീൻ പാട്ടുകളും സീനുകളിൽ വരുന്ന അല്ലു അർജുന്റെ മിന്നൽ ഡാൻസുകളും സ്ക്രീനിൽ തെളിയുമ്പോൾ, ആരാധകർ തിയറ്ററുകളിൽ ആർത്തുവിളിക്കുകയും സ്ക്രീനിന് മുന്നിൽ ഒപ്പം നൃത്തം ചെയ്യുകയും ചെയ്യുകയാണ്. ഇതിന്റെ വീഡിയോകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായി മാറിക്കഴിഞ്ഞു. സിനിമയിലെ ഡയലോഗുകളും ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.

നേരത്തെ മലയാളത്തിൽ മോഹൻലാലിന്റെ ‘ഛോട്ടാ മുംബൈ’, ‘,ദേവദൂതൻ’ തുടങ്ങിയ ചിത്രങ്ങൾ റീ-റിലീസ് ചെയ്തപ്പോൾ ഉണ്ടായ അതേ ആവേശവും ജനത്തിരക്കുമാണ് ഇപ്പോൾ ‘ഹാപ്പി’ക്കും തിയറ്ററുകളിൽ ദൃശ്യമാകുന്നത്. പല തിയറ്ററുകളിലും സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകർ അല്ലു അർജുന് ജയ് വിളിക്കുന്നതും, ‘ബണ്ണി കീ ജയ്’ എന്ന് ആക്രോശിക്കുന്നതും കാണാം. പഴയ അല്ലു അർജുൻ ചിത്രത്തിന് ഇത്രയും വലിയ ഫാൻ ബേസ് ഇപ്പോഴുമുണ്ടോ എന്ന് അത്ഭുതപ്പെട്ടാണ് സോഷ്യൽ മീഡിയയിൽ ആളുകൾ കമന്റുകൾ രേഖപ്പെടുത്തുന്നത്. ഖാദർ ഹസ്സൻ്റെ നേതൃത്വത്തിലുള്ള രഥക്ക് ആർട്‌സിൻ്റെ ബാനറിൽ ആണ് ചിത്രം4K റീ റിലീസ് ചെയ്തിരിക്കുന്നത്. പി.ആർ.ഓ: പി. ശിവപ്രസാദ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026