BREAKING NEWS

ചായ നല്‍കിയപ്പോള്‍ ചുണ്ടിന്റെ വശങ്ങളില്‍ നിന്ന് പുഴുക്കള്‍ താഴേക്ക് വീണു, നഴ്സുമാരെ അറിയിച്ചപ്പോള്‍ തിരിഞ്ഞുനോക്കിയില്ല, വയനാട്ടില്‍ കാന്‍സര്‍ രോഗിയായ വയോധികന്റെ ശരീരം പുഴുവരിച്ച നിലയില്‍

· · 1 min read
Share: Copied!

കൽപ്പറ്റ: വയനാട്ടിൽ കാൻസർ രോഗിയായ ആദിവാസി വയോധികന്റെ ശരീരം പുഴുവരിച്ച നിലയിൽ. പണിയ വിഭാഗക്കാരന്‍ ബോളൻ എന്ന വയോധികനെ ശരീരം പുഴുവരിച്ച നിലയിലാണ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് അതിശക്തമായ വേദന അനുഭവിക്കുന്ന ഇദ്ദേഹത്തിന് ആശുപത്രികളിൽ നിന്ന് കൃത്യമായ ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന്നാണ് കൂടെയുള്ളവർ ആരോപിക്കുന്നത്.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് വയോധികന്റെ അവസ്ഥ ഇത്രയും മോശമാക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. രോഗിക്ക് ചായ നൽകുന്നതിനിടെ ചുണ്ടിന്റെ വശങ്ങളിൽ നിന്നും മറ്റും പുഴുക്കൾ താഴേക്ക് ചാടുന്ന നിലയിലായിരുന്നു. ഈ വിവരം സിസ്റ്റർമാരെ അറിയിച്ചപ്പോൾ തൃപ്തികരമല്ലാത്ത മറുപടിയാണ് ലഭിച്ചതെന്നും പരാതിയുണ്ട്. പിന്നീട് നാട്ടുകാരും രാഷ്ട്രീയ സംഘടനാ പ്രവർത്തകരും ചേർന്ന് പ്രതിഷേധിക്കുകയും വീഡിയോ എടുക്കുകയും ചെയ്തതോടെയാണ് മുറിവുകൾ കെട്ടാനും പ്രാഥമിക ചികിത്സ നൽകാനും ആശുപത്രി അധികൃതർ തയ്യാറായതെന്നും നാട്ടുകാർ പറയുന്നു.

തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി സ്വദേശിയായ ബോളൻ നേരത്തെ അംബേദ്കർ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. അവിടെനിന്ന് വീട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തെ രോഗം കടുത്തതോടെ വിവിധ താലൂക്ക് ആശുപത്രികളിലും മാനന്തവാടി മെഡിക്കൽ കോളേജിലും എത്തിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചെങ്കിലും ആ സമയത്തൊന്നും കൃത്യമായ പരിചരണം ലഭിച്ചില്ല. രോഗം മൂർച്ഛിച്ച് വയോധികന്റെ ശരീരം പുഴുവരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത് ആരോഗ്യ സംവിധാനങ്ങളുടെ പരാജയമായാണെന്നാണ് ആരോപണം.

BREAKING NEWS
ട്യൂഷൻ സെൻററിലേക്കെന്ന് പറഞ്ഞ് പോയ കുട്ടി തിരികെയെത്തിയില്ല, കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ വിദ്യാർഥി കാസർകോട്ടെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ, ലോ‍ഡ്ജിൽ മുറിയെടുത്തത് ബുധനാഴ്‌ച വെെകുന്നേരം ആറരയോടെ
16 Oct 2026
BREAKING NEWS
ആദ്യം ഇര, പിന്നീട് തലവനുമായി കൂട്ടുചേർന്ന് വല നെയ്തുതുടങ്ങി!! ലഹരി അകത്തുചെന്നാൽ ശരണ്യയുടെ മട്ടും ഭാവവും മാറും, ഒരു തരം ഭ്രാന്തായ അവസ്ഥ, നിയന്ത്രണം വിട്ട് പെരുമാറും!! തന്നെ ഏറ്റവും ഉപദ്രവിച്ചത് ശരണ്യയാണെന്ന സ്പാ കൂട്ടബലാത്സം​ഗ കേസിലെ ഇരയുടെ മൊഴി ശരിവച്ച് പോലീസും
16 Oct 2026
BREAKING NEWS
’ മൊബൈൽ ഫോണുണ്ടെന്ന് കരുതി എല്ലാവർക്കും മാധ്യമപ്രവർത്തകരായാൽ ശരിയാവില്ല, മറ്റുള്ളവർക്ക് പ്രശ്നമാകും’; അഭിപ്രായസ്വാതന്ത്ര്യത്തിൽ സുപ്രീം കോടതിയുടെ നിരീക്ഷണം
16 Oct 2026
BREAKING NEWS
കുഴഞ്ഞുവീണ യുവാവിനെ ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ചു, പിന്നാലെ അയല്‍വാസിയും കുഴഞ്ഞുവീണു മരിച്ചു
16 Oct 2026