BREAKING NEWS

50 വയസുകാരനെ വെട്ടിനുറുക്കി പെട്ടിയിലാക്കി, ഒന്നുമറിയാത്ത പോലെ അന്വേഷണ സംഘത്തോടൊപ്പം തിരഞ്ഞു നടന്നു, അയൽവാസി കുടുങ്ങിയത് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

· · 1 min read
Share: Copied!

ലക്‌നൗ: കാണാതായ 50 വയസ്സുകാരന്റെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ പെട്ടിയില്‍ നിന്ന് കണ്ടെത്തി. ജുജാര്‍ സിങ് എന്നയാളുടെ മൃതദേഹമാണ് കഷണങ്ങളാക്കി മുറിച്ച നിലയില്‍ അയല്‍വാസിയുടെ വീട്ടിലെ പെട്ടിക്കുള്ളില്‍ നിന്നും കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ എറ്റ ജില്ലയിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം മുതല്‍ ജുജാര്‍ സിങ്ങിനെ കാണാനില്ലായിരുന്നു.

തുടര്‍ന്ന് കുടുംബം പോലിസില്‍ പരാതി നല്‍കി. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.ജുജാര്‍ സിങ്ങിന്റെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ അയല്‍വാസിയായ ഇന്ദ്രപാല്‍ സിങ്ങിന്റെ വീടാണ് ലൊക്കേഷന്‍ കാണിച്ചത്.

തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധനയ്ക്ക് എത്തി. വീട്ടിലും പരിസരത്തുമായി പരിശോധന നടത്തവെ വീടിനുള്ളില്‍ ഒളിപ്പിച്ച വലിയ പെട്ടിയില്‍ നിന്ന് ജുജാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതേത്തുടന്ന് ഇന്ദ്രപാല്‍ സിങ്ങിന്റെ കുടുംബം ഓടി രക്ഷപ്പെട്ടുവെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026