BREAKING NEWS

ഒന്നാം തീയതികളില്‍ ക്ലബ്ബുകളും ബാറുകളും അടച്ചിടുന്ന വിചിത്രനയം പുനഃപ്പരിശോധിക്കണം, ഒരുമിച്ച് മദ്യംകഴിച്ച് ഐപിഎല്‍ കാണാനാകുന്നില്ല, എന്തൊരു വൃത്തികെട്ട നിയമമാണിത്, മദ്യനയത്തിനെതിരെ വിജയ് ബാബു

· · 1 min read
Share: Copied!

കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം പുനഃപ്പരിശോധിക്കണമെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഒന്നാംതീയതികളില്‍ ഡ്രൈഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടച്ചിടുന്ന സര്‍ക്കാരിന്റെ വിചിത്രനയം പുനഃപ്പരിശോധിക്കണമെന്ന് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഞായറാഴ്ചയും ഒന്നാംതീയതിയും ഒന്നിച്ചുവന്ന സാഹചര്യത്തിലായിരുന്നു വിജയ് ബാബുവിന്റെ കുറിപ്പ്.’ക്ലബ്ബുകളും ബാറുകളും എല്ലാമാസവും ഒന്നാംതീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.

ഇന്ന് ഞായറാഴ്ചയാണ്. ഐപിഎല്‍ നടക്കുന്നുണ്ട്. ക്ലബ്ബിലിരുന്ന്, മദ്യംകഴിച്ച് ഒരുമിച്ച് മത്സരം കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ട് അതിന് സാധിക്കില്ല? എന്തൊരു വൃത്തികെട്ട നിയമമാണിത്?’, വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ അവസാനം വിജയ് ബാബു, വിഷയത്തില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കമന്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്.ഡ്രൈ ഡേകളില്‍ മദ്യംവിളമ്പാന്‍ ഏകദിന പെര്‍മിറ്റ് അനുവദിക്കാന്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ നിര്‍ദേശമുണ്ടായിരുന്നു.

ബിസിനസ് സമ്മേളനങ്ങള്‍, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, കൂടിച്ചേരലുകള്‍ എന്നിവയുടെ ഭാഗമായി ഒന്നാംതീയതിയും മദ്യം വിളമ്പാം. ത്രീസ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകള്‍, ഹെറിറ്റേജ്, ക്ലാസിക് റിസോര്‍ട്ടുകള്‍ എന്നിവയ്ക്കാണ് അനുമതി. ഒന്നാംതീയതി ഡ്രൈ ഡേയില്‍ മാത്രമാണ് ഇളവ്.

BREAKING NEWS
" പാഴ് വാഗ്ദാനങ്ങൾ നൽകാൻ ബിബിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല!! മധ്യപൂർവേഷ്യയിൽ സ്ഥിരമായ സമാധാനം സ്ഥാപിക്കാമെന്ന എന്റെ പ്രതീക്ഷകൾ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തോടെ തകർന്നു... ഗാസയിൽ ഓരോ തവണയും കൂടുതൽ സാധാരണക്കാർ കൊല്ലപ്പെട്ടു, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ ഭാവിയ...
16 Nov 2026
BREAKING NEWS
പ്രണയ ബന്ധം തകർന്നതിന്റെ പ്രതികാരം; മുൻ പങ്കാളിയുടെ വളർത്തുനായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തി, ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ യുവതിയെ കാണിച്ചു, യുവാവ് അറസ്റ്റിൽ, നായ്ക്കളെ കൊലപ്പെടുത്തിയത് ഇഷ്ടിക ഉപയോഗിച്ച് ക്രൂരമായി മർദിച്ച്
16 Nov 2026
BREAKING NEWS
കസേരയിൽ ഇരിക്കുകയായിരുന്ന 18 കാരിയെ മുടിയിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച് പ്രതി ബലമായി ട്രയൽ റൂമിലേക്ക് വലിച്ചിഴച്ചു, ഇതിനിടെ പ്രാണരക്ഷാർത്ഥം കരയുന്ന യുവതിയു‌ടെ കഴുത്തറുത്തു...ഡൽഹിയിൽ വസ്ത്രശാലയിലെ ട്രയൽ റൂമിൽ 18കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അവസാന നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
16 Nov 2026
BREAKING NEWS
ട്രെയിനിൽ പോകുന്നതിനിടെ സ്ത്രീയും പുരുഷനും പാമ്പൻ പാലത്തിന് മുകളിൽ നിന്നു കടലിലേക്കു ചാടി ജീവനൊടുക്കാൻ ശ്രമം; ഒരാൾ മരിച്ചു!! സ്ത്രീ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ, സംഭവം അടുത്തടുത്ത ദിവസങ്ങളിലായി
16 Nov 2026