BREAKING NEWS

ചെവിയില്‍നുള്ളിക്കോ… ഈ വൃത്തികേട് കാണിച്ചവർ കാക്കി ഇട്ട് നടക്കില്ല!!! ഇവരെല്ലാം സിപിഎമ്മിന്റെ ഗുണ്ടകൾ… രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്നവരാണ് ഈ സേനയിലുള്ളത്, പിണറായി സര്‍ക്കാരിന്റെ അവസാനം അടുത്തെന്ന് വിഡി സതീശന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: സിപിഎമ്മിന്റെ അവസാനമാണ്  ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറിയുടെ ശബ്ദരേഖയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം ജില്ലാ നേതൃത്വത്തിലുള്ളവര്‍ കവര്‍ച്ചാ സംഘമാണ്. അപ്പോള്‍ സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ കൊള്ളക്കാരാണെന്നും സതീശന്‍ പറഞ്ഞു.  എല്ലാ വൃത്തികെട്ട ഇടപാടുകളിലും സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് പുറത്തുവന്നതെന്നും സതീശന്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചിരിക്കുയാണ്. കെഎസ് യു നേതാക്കന്‍മാരെ കയ്യാമം വച്ച് കറുത്ത തുണിയിട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. അവര്‍ തീവ്രവാദകളാണോ?, കൊടും കുറ്റവാളികളാണോ?.

കേരളത്തിലെ പൊലീസിന്റെ പോക്ക് എങ്ങോട്ടാണെന്നും സതീശന്‍ ചോദിച്ചു. രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്ന പൊലീസുകാരാണ് ഈ സേനയിലുള്ളത്. ഇവരെല്ലാം സിപിഎമ്മിന്റെ എല്ലാ വൃത്തികേടിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരാണ്. പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് കെഎസ് യു നേതാക്കളെ അറസ്റ്റ് ചെയ്തത്.പണ്ടൊക്കെ കോണ്‍ഗ്രസ് എല്ലാ പൊറുക്കമായിരുന്നു.

ഇനി ഇതെല്ലാം ഓര്‍ത്തുവെക്കും. ചെവിയില്‍നുള്ളി വെച്ചോ ഈ വൃത്തികേട് കാണിക്കുന്ന ഉദ്യോഗസ്ഥന്‍ കാക്കിയിട്ട് നടക്കില്ല. ഇത്തരം കാടത്തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുയാണ്. മൗനം ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ലെന്നും സതീശന്‍ പറഞ്ഞു.

BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026
BREAKING NEWS
യുവ ഡോക്ടറെ അപ്പാർട്ടുമെന്റിലേക്കു വിളിച്ചുവരുത്തിയത് അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്നു പറഞ്ഞ്, റൂമിൽ കയറ്റി ഡോർ ക്ലോസ് ചെയ്ത് ക്രൂര മർദനം, രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പരാതി നൽകുമെന്ന് ഭീഷണി, അപ്പാർട്ട്മെന്റിൽ പോയത് നടിയെ പരിചയമുള്ളതിനാലെന്ന് ഡോക്ടർ, നടി അതുല്യ ചന്ദ്ര, നടൻ ബിബി...
05 Nov 2026