BREAKING NEWS

71ാമതു നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; പുന്നമടയിൽ ആവേശപ്പോരാട്ടം

· · 1 min read
Share: Copied!

ആലപ്പുഴ: ഇന്ന് 71ാമതു നെഹ്റു ട്രോഫി വള്ളംകളി. ചുണ്ടൻവള്ളങ്ങൾ തലയെടുപ്പുള്ള കരിവീരൻമാരാകുന്നതു കാണാൻ പതിനായിരങ്ങൾ കരകളിലേക്കൊഴുകിയെത്തും. പിന്നെ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ കയ്യൊപ്പു ചാർത്തിയ വെള്ളിക്കപ്പിനായി തിരകൾ തീപ്പൊരിയാകുന്ന പോരാട്ടം.

ഒൻപത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങളാണു മത്സരിക്കുന്നത്. ചുണ്ടൻവള്ളങ്ങൾ 21 എണ്ണമുണ്ട്. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെയും പോരിനിറങ്ങും. ഉച്ചയ്ക്കു രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്‌വേ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പങ്കെടുക്കും.

രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെ തുടക്കം. ഉദ്ഘാടനച്ചടങ്ങിനു ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ്, ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങൾ. വൈകിട്ട് നാലോടെ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ. ഹീറ്റ്സിൽ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണു ഫൈനലിൽ ഏറ്റുമുട്ടുക. ഒന്നിലേറെ വള്ളങ്ങൾ ഒരേസമയത്തു ഫിനിഷ് ചെയ്താൽ സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു നിശ്ചിത കാലയളവ് ട്രോഫി കൈവശം വയ്ക്കാൻ അനുവദിക്കും.

പാസ് ഉള്ളവർക്കു മാത്രമാണു ഗാലറികളിൽ പ്രവേശനം. വള്ളംകളി പ്രമാണിച്ചു കൂടുതൽ ബസ്, ബോട്ട് സർവീസുകൾ ഉണ്ടാകും. ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ഇന്നും ടിക്കറ്റ് എടുക്കാനാകും. നഗരത്തിൽ ഇന്നു രാവിലെ മുതൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026