കോഴിക്കോട്: ലൈംഗിക അതിക്രമത്തിന് കെപിസിസി അംഗത്തിനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയിൽ കെപിസിസി അംഗം എ അരവിന്ദനെതിരെയാണ് കേസെടുത്തത്. സ്ഥാപനത്തിന്റെ ആവശ്യത്തിനായി തന്നെ സമീപിച്ച യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസ്.
തൻ്റെ സ്ഥാപനത്തിൻ്റെ പ്രവർത്തന കാലാവധി നീട്ടിക്കിട്ടുന്നതിനായി സമീപിച്ചപ്പോഴാണ് അരവിന്ദൻ തനിക്കുനേരെ ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി. ആളില്ലാത്ത സമയത്ത് യുവതിയെ അരവിന്ദൻ വീട്ടിൽ വിളിച്ചുവരുത്തുകയായിരുന്നു. അതേസമയം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, പല തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എ അരവിന്ദൻ.

















































