BREAKING NEWS

‘നിങ്ങളുടെ ഭർത്താവിനെ ചവറ്റുകുട്ടയിലേക്ക് എറിയാൻ സമയമായോ?’…ഖുശ്ബുവിന് ട്വീറ്റ്!! ‘എൻ്റെ ചെരുപ്പിൻ്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ’?- നടിയുടെ മറുപടി… രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന തലൈവർ 173യിൽ നിന്ന് സംവിധായകൻ സുന്ദർ. സി പിന്മാറിയതിൽ വൻ വിവാദം

· · 1 min read
Share: Copied!

രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന തലൈവർ 173 എന്ന ചിത്രം ഒരുക്കുന്നതിൽനിന്ന് സംവിധായകൻ സുന്ദർ. സി പിന്മാറിയതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും വിവാദങ്ങളും പരക്കുകയാണ്. ഇതിനിടെ സുന്ദർ.സി രജനീകാന്തിനോട് യാതൊരു നിലവാരവുമില്ലാത്ത കഥയാണെന്ന് പറ‍ഞ്ഞുവെന്നും, സുന്ദർ.സിയുടെ പത്രക്കുറിപ്പ് ‘അനാദരവും അഹങ്കാരവും’ നിറഞ്ഞതാണെന്നും ആരോപണവുമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ അഭ്യൂഹങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സുന്ദർ. സിയുടെ ഭാര്യയും നടിയുമായ ഖുശ്ബു.

ഖുശ്ബു എഴുതിയത് ഇങ്ങനെ-

ശരിയായ കഥയില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വാർത്തകൾ പറയുന്നു. എന്തുതന്നെയായാലും, സുന്ദർ. സി നിർമ്മാണ കമ്പനിയുമായി സംസാരിക്കണമായിരുന്നു. പകരം, അദ്ദേഹം പുറത്തിറക്കിയ കത്ത് അനാദരവും അഹങ്കാരവും നിറഞ്ഞതായി തോന്നി എന്നാണ് ഒരാൾ പ്രതികരിച്ചത്. കേട്ടുകേൾവിയുടെ പേരിൽ നിങ്ങൾ ട്വീറ്റ് ചെയ്യുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു അല്ലേ?? എന്തൊരു ദുരന്തമാണ് നിങ്ങൾ…

ഇതിനെതിരെയും നിരവധി പേരാണു കമെന്റുമായെത്തിയത്- സുന്ദർ. സിയുടെ മോശം കഥ പറച്ചിൽ കാരണം രജനിയും കമലും നിങ്ങളുടെ ഭർത്താവിനെ അവരുടെ സിനിമയിൽ നിന്ന് പുറത്താക്കിയെന്ന് കേട്ടു. അപ്പോൾ ഇന്ത്യൻ സിനിമാ വ്യവസായത്തിന് നിങ്ങളുടെ ഭർത്താവ് സുന്ദർ സിയെ ചവറ്റുകുട്ടയിലേക്ക് എറിയാൻ സമയമായോ?എന്നാണ് ഖുശ്ബുവിനെ പരാമർശിച്ചുകൊണ്ട് മറ്റൊരാൾ പരിഹസിച്ചത്. ഇതിനോട് പ്രതികരിച്ചത് തൻ്റെ ചെരുപ്പിൻ്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ… എന്നായിരുന്നു. അതേസമയം ഖുശ്ബുവിനെ പരിഹസിച്ചുകൊണ്ടും നിരവധി പ്രതികരണങ്ങൾ വരുന്നുണ്ട്.

നവംബർ 2-ന് രജനികാന്തിനും സുന്ദറിനുമൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് കമൽഹാസൻ ആണ് ‘തലൈവർ 173’ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ നവംബർ 13-ന് താൻ ചിത്രത്തിൽ പിന്മാറുന്നതായി സുന്ദർ. സി വാർത്താക്കുറിപ്പ് പുറത്തിറക്കി അറിയിച്ചു. ഒഴിവാക്കാനാകാത്തതും അപ്രതീക്ഷിതവുമായ കാരണങ്ങളാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കുമായി എഴുതിയ കുറിപ്പിൽ സുന്ദർ സി പറഞ്ഞു.

അതേസമയം നയൻതാരയെ നായികയാക്കി ‘മൂക്കുത്തി അമ്മൻ 2’ സംവിധാനം ചെയ്യുന്ന തിരക്കിലാണ് സുന്ദർ. സി ഇപ്പോൾ. കൂടാതെ, അനുരാഗ് കശ്യപിനൊപ്പം കെ. തിരുജ്ഞാനത്തിൻ്റെ ‘വൺ 2 വൺ’ എന്ന സിനിമയിൽ അഭിനയിക്കുന്നുമുണ്ട് അദ്ദേഹം.

നെറ്റിയിലൊരു ടോർ‍ച്ചും മുഖത്തും കയ്യിലും രക്തവുമായി ഹണി റോസ്!! ‘റേച്ചൽ’ ട്രെയിലർ നാളെ, ചിത്രം ഡിസംബർ 6ന് തിയേറ്ററുകളിൽ

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026