BREAKING NEWS

ഹിമാചലിനു പിന്നാലെ തെലങ്കാനയും ആ തീരുമാനത്തിലേയ്ക്ക്; വിരമിച്ച ഉദ്യോ​ഗസ്ഥർക്ക് നല്കാൻ പണമില്ല; ശമ്പളത്തിന്റെ പകുതി വേണ്ടെന്നുവെക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

· · 1 min read
Share: Copied!

ഹൈദരാബാദ്: വിരമിച്ച സർക്കാർ ജീവനക്കാരുടെ ദീർഘകാലമായി ബാക്കിനിൽക്കുന്ന ആനുകൂല്യങ്ങൾ വിതരണംചെയ്യാൻ തെലങ്കാന മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളത്തിന്റെ പകുതി വേണ്ടെന്നുവെക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് തെലങ്കാനയും സമാനമായ വഴി സ്വീകരിച്ചത്.

ആവശ്യമായിവന്നാൽ ജനപ്രതിനിധികളും ശമ്പളത്തിന്റെ 50 ശതമാനം വിട്ടുനൽകാൻ സന്നദ്ധരാണെന്ന് വാർത്താവിനിമയ മന്ത്രി പൊങ്കുലേറ്റി ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കുന്നതിനായി 100 ദിവസത്തെ ലക്ഷ്യമാണ് മന്ത്രിസഭ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി വിഭവ സമാഹരണത്തിനായി ഒരു ഉപസമിതി രൂപവത്കരിക്കാനും തീരുമാനമായി.

നിലവിൽ സർവീസിലുള്ള ജീവനക്കാർക്ക് ഏകദേശം 6,200 കോടി രൂപയും വിരമിച്ചവർക്ക് 8,000 കോടി രൂപയുമാണ് ആനുകൂല്യങ്ങളായി സർക്കാർ നൽകാനുള്ളത്. വിരമിച്ചശേഷം ആനുകൂല്യങ്ങൾ ലഭിക്കാൻ വൈകുന്നത് പെൻഷൻകാർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രിസഭ നിരീക്ഷിച്ചു. തങ്ങളുടെ അർഹമായ തുകയ്ക്കായി ഓഫീസുകൾതോറും കയറിയിറങ്ങേണ്ട അവസ്ഥ വിരമിച്ച ജീവനക്കാർക്ക് ഉണ്ടാകാൻ പാടില്ലെന്ന് യോഗം വിലയിരുത്തി.

കഴിഞ്ഞ പത്തുവർഷത്തിനിടയിലാണ് ഇത്രയധികം കുടിശ്ശിക കുന്നുകൂടിയതെന്ന കാര്യത്തിൽ മന്ത്രിസഭ ഗൗരവമായ ആശങ്ക രേഖപ്പെടുത്തി. ശമ്പളം വെട്ടിക്കുറയ്ക്കുന്നതിന് പുറമെ, കുടിശ്ശികകൾ കൃത്യസമയത്ത് നൽകുന്നതിനായി മറ്റ് വിഭവസമാഹരണ മാർഗങ്ങളും സർക്കാർ തേടും.

അടിച്ച് പാമ്പായി ജീവനുള്ള പാമ്പിനേയും പോക്കറ്റിലിട്ട് ചായകുടിക്കാനെത്തി, അടുത്തിരുന്നയാൾക്ക് പാമ്പിനെ കാണിച്ചുകൊടുത്തതോടെയാണ് വിവരം നാട്ടുകാരറിഞ്ഞത്, ഇതിനിടെ പാമ്പിന്റെ കടിയും കിട്ടി!! അതിഥി തൊഴിലാളി പാമ്പകടിയേറ്റ് ചികിത്സയിൽ, കടിച്ചത് അണലി

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026