BREAKING NEWS

ലൈം​ഗിക ഉദ്ദേശത്തോടെ സ്പർശിച്ചു, വൈരാ​ഗ്യത്തിൽ വിദ്യാർഥിനികൾ നൽകിയ പരാതിയിൽ  അധ്യാപകൻ ജയിലിൽ കിടന്നത് 171 ദിവസം, ആത്മഹത്യയ്ക്ക് ശ്രമിച്ച അധ്യാപകൻ രക്ഷപ്പെട്ടത് ഭാ​ഗ്യത്തിന്- വിദ്യാർഥിനികളുടെ തിരുത്തലിൽ ആറ് പോക്സോ കേസുകളിൽ ജാമ്യം

· · 1 min read
Share: Copied!

തിരുവനന്തപുരം: വിചാരണക്കിടെ പരാതിക്കാർ കൂറുമാറിയതിനെത്തുടർന്ന് ആറ് പോക്സോ കേസുകളിൽ ജയിൽവാസം അനുഭവിക്കുകയായിരുന്ന അദ്ധ്യാപകന് 171-ാം നാൾ ജാമ്യം. തിരുവനന്തപുരത്തെ യുപി സ്‌കൂൾ അദ്ധ്യാപകനായ ബിനോജ് കൃഷ്ണക്കാണ് ജാമ്യം ലഭിച്ചത്. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് നടപടി.

അദ്ധ്യാപകൻ തങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചെന്ന് പൊലീസിന് മുൻപ് നൽകിയ മൊഴിയാണ് വിദ്യാർത്ഥിനികൾ വിചാരണക്കിടെ തിരുത്തിയത്. അന്നത്തെ ദേഷ്യത്തിന് മൊഴി കൊടുക്കുകയായിരുന്നു എന്നാണ് വിദ്യാർത്ഥിനികൾ പറഞ്ഞത്. വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയിൽ നേമം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന അദ്ധ്യാപകനെ കഴിഞ്ഞ നവംബർ 11നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രവും സമർപ്പിച്ചു.

സ്‌കൂളിൽ നടത്തിയ കൗൺസലിംഗിനിടെയായിരുന്നു അദ്ധ്യാപകനെതിരെ വിദ്യാർത്ഥികൾ വെളിപ്പെടുത്തൽ നടത്തിയത്. പിന്നാലെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ആറ് പോക്സോ കേസുകളായിരുന്നു പോലീസ് രജിസ്റ്റർ ചെയ്തത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ നിന്നാണ് ബിനോജിനെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമെന്ന് മനസിലായതോടെ ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയതിനുശേഷമാണ് ബിനോജിനെ കസ്റ്റഡിയിലെടുത്തത്. അദ്ധ്യാപകൻ തങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്‌പർശിച്ചെന്ന് പോലീസിന് മുൻപ് നൽകിയ മൊഴിയാണ് വിദ്യാർത്ഥിനികൾ വിചാരണക്കിടെ തിരുത്തിയത്.

കേരളാ ഹൗസിൽ നടന്നത് ധനമന്ത്രി- മുഖ്യമന്ത്രി ഡീൽ-2026ൽ സിപിഎമ്മിനെ വിജയിപ്പിച്ചാൽ 2031ൽ ബിജെപിയെ അധികാരത്തിലെത്തിക്കും!! ആരു തലകുത്തി നിന്നാലും മൂന്നാം തവണ പിണറായി മുഖ്യമന്ത്രിയാകില്ല- കെ. മുരളീധരൻ

 

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026