BREAKING NEWS

മണ്ണാർക്കാട് അധ്യാപകനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്

· · 1 min read
Share: Copied!

പാലക്കാട്: അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഇടുക്കി സ്വദേശി ഷിബുവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മണ്ണാർക്കാട് ചുങ്കത്തെ ഫ്ലാറ്റിലാണ് ബാൽക്കണിയിൽ നിന്നും വീണ നിലയിൽ ഷിബുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ഒൻപത് മണിവരെ അദ്ദേഹത്തെ കണ്ടതായി സഹപ്രവർത്തകർ പറയുന്നു. ഫ്ലാറ്റിൽ ഒറ്റക്കാണ് ഇദ്ദേഹം താമസിക്കുന്നത്. കുടുംബം ഇടുക്കിയിലാണ്. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. കാല് തെന്നി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കൂടുതൽ നടപടികൾക്കായി മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് എത്തിക്കും.

 

BREAKING NEWS
പുതിയ വീ‌ട് നിർമിക്കുന്നതിനായി പില്ലറിന് കുഴിയെടുത്തു, വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കുഴിയിലെ വെള്ളക്കെട്ടിൽ വീണ് 5 വയസുകാരിക്ക് ദാരുണാന്ത്യം
07 Nov 2026
BREAKING NEWS
നാലുവർഷത്തെ പ്രണയം, ഇടയ്ക്കിടെ വഴക്ക്... വിവാഹത്തിനു മുൻപ് ഭാവി കാര്യങ്ങൾ സംസാരിക്കാനെന്നു പറഞ്ഞ് ഗോകാക് വെള്ളച്ചാട്ടത്തിലെത്തിച്ചു, തർക്കത്തിനൊടുവിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു, എസ്എസ്ബി കോൺസ്റ്റബിൾ അറസ്റ്റിൽ
07 Nov 2026
BREAKING NEWS
അയൽവാസി വെടിയുതിർത്തത് 15 തവണ, ഒൻപതോളം വെടിയുണ്ടകൾ ശരീരത്തിൽ തറച്ച നിലയിൽ!! പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം, ടെക് മഹീന്ദ്ര മുൻ ഉന്നത ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കൊലയ്ക്കു പിന്നിൽ അയൽവാസിയുടെ നായ പാർക്കിങ്ങ് ഏരിയയിൽ മലമൂത്ര വിസർജനം നടത്തിയതിലുള്ള തർക്കവും... മരണം സിംഗപ്പൂരിൽനിന്ന് അനന്തിരവന്റെ വിവ...
07 Nov 2026
BREAKING NEWS
ബസ് പരിശോധിക്കാൻ എക്സൈസ് എത്തി; അതിനിടെ ഒരു യുവാവ് വണ്ടിയിൽ നിന്നിറങ്ങി പുഴയിലേയ്ക്ക് ചാടി, നീന്തി രക്ഷപ്പെടാൻ ശ്രമം; പോലീസ് മറുകരയിലെത്തിയതോടെ പുഴയുടെ നടുവിലുള്ള പാറക്കല്ലിൽ കയറി, തലയിടിച്ച് മരിക്കുമെന്ന് ഭീഷണി; സാഹസീകമായി പിടികൂടി; 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു
07 Nov 2026