BREAKING NEWS

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്കു ചാടി അധ്യാപിക ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് മൂന്നു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ

· · 1 min read
Share: Copied!

ചാലക്കുടി: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് പുഴയിലേക്കു ചാടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പിൽ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവിൽ ജയപ്രകാശിന്റെ ഭാര്യയുമായ സിന്തോളാണു (സിന്ധു-40) മരിച്ചത്. ചെറുതുരുത്തിയിൽ നിന്നു ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം.

ബുധനാഴ്ച വൈകിട്ട് 6.45ഓടെ നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ നിന്നാണു യാത്രക്കാരിയായ അധ്യാപിക പുഴയിലേക്കു ചാടിയത്. അഗ്നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ ഏകദേശം 3 മണിക്കൂറിനു ശേഷം രാത്രി 9.30ഓടെ ഇവിടെ നിന്ന് 5 കിലോമീറ്റർ അകലെ സമ്പാളൂർ ഞാളക്കടവ് പാലത്തിനു 300 മീറ്റർ മുൻപായി മൃതദേഹം കണ്ടെത്തിത്. നിലമ്പൂരിൽ നിന്നു കോട്ടയത്തേക്കു പോകുകയായിരുന്നു ട്രെയിൻ. റെയിൽവേ പാലം എത്തിയപ്പോൾ അധ്യാപിക പെട്ടെന്നു ട്രെയിനിന്റെ വാതിലിലൂടെ പുഴയിലേക്കു ചാടുകയായിരുന്നു.

ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ് മരിച്ച സിന്ധു. 8 വർഷമായി ഗവ. സ്‌കൂൾ അധ്യാപികയായ ഇവർ 3 ദിവസം മുൻപാണു ചെറുതുരുത്തി സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചത്. നേരത്തെ കോഴിക്കോട് ഫറോക്ക് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു.

അയൽവീട്ടിൽ താമസിച്ചിരുന്ന യുവാവുമായി സൗഹൃദം സ്ഥാപിച്ച് ഇയാൾക്കൊപ്പം നഗ്നചിത്രങ്ങൾ പകർത്തി, ഹണിട്രാപ്പിൽ 60 ലക്ഷവും 61 പവൻ സ്വർണവും അടിച്ചുമാറ്റി, അറസ്റ്റിലായ യുവതിക്ക് ​ഗർഭിണിയെന്ന പരി​ഗണനയിൽ ജാമ്യം, കൂട്ടാളിയായ ഭർത്താവും മൂന്നാമനും ഒളിവിൽ

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026