BREAKING NEWS

ഡീസലുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ച് വൻ അപകടം; റെയിൽവെ ഗതാഗതം താറുമാറായി, സംഭവം തമിഴ്നാട്ടിലെ തിരുവള്ളൂരിൽ

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം. ട്രെയിനിൻറെ അഞ്ച് ബോഗികളിൽനിന്ന് തീ ആളിക്കത്തി. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 5.30ഓടെ തമിഴ്നാട്ടിലെ തിരുവള്ളൂർ റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയർന്നത് പ്രദേശത്ത് ആശങ്ക ഉയർത്തി. നാട്ടുകാരടക്കം എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പരിഭ്രാന്തിയിലായി.

സംഭവത്തെ തുടർന്ന് പാതയിലെ റെയിൽവെ ഗതാഗതം താറുമാറായി. പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ കൂടുതൽ പടരാതിരിക്കാനുള്ള ശ്രമം വിജയിച്ചത്. സംഭവത്തിൽ ആളപായമില്ലെന്ന് റെയിൽവെ അറിയിച്ചു. സംഭവത്തെ തുടർന്ന് തിരുവള്ളൂർ വഴിയുള്ള എട്ട് ട്രെയിനുകൾ റദ്ദാക്കി.ട്രെയിനിൽ തീ ആളിപടരാനും പൊട്ടിത്തെറിക്കാനും സാധ്യതയുള്ള ഡീസൽ ഇന്ധനമായതിനാൽ തന്നെ വലിയ അപകടമായി മാറുമായിരുന്നു.

എന്നാൽ, തീ നിയന്ത്രണ വിധേയമാക്കിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ട്രെയിനിലെ തീ നിയന്ത്രണ വിധേയമാക്കിയെന്നും ആർക്കും അപകടത്തിൽ പരിക്കില്ലെന്നും പൊലീസ് സൂപ്രണ്ട് എ ശ്രീനിവാസ പെരുമാൾ പറഞ്ഞു. തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നും കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും ഫയർഫോഴ്സ് അറിയിച്ചു.

തിരുവള്ളൂരിലെ മണലി ഹാൾട്ട് റെയിൽവെ സ്റ്റേഷനിൽ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്ന ചരക്കു ട്രെയിനിനാണ് തീപിടിച്ചത്. ട്രെയിനിന് തീപിടിച്ചതോടെ സമീപ പ്രദേശങ്ങളിലുള്ളവരെ ഉടൻ തന്നെ സ്ഥലത്ത് നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീപിടുത്തത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് ചെന്നൈയിൽ നിന്നുള്ള ട്രെയിൻ ഗതാഗതം താറുമാറായി.

BREAKING NEWS
ചാല സ്വർണക്കൊള്ളയിൽ പുതിയ ട്വിസ്റ്റ്; മാളവിക ജുവലറി ഉടമ കസ്റ്റഡിയിൽ, ബിസിനസ് കുടിപ്പകയെന്ന് സംശയം
15 Nov 2026
BREAKING NEWS
'വോട്ട് കള്ളൻ കസേര ഒഴിയണം'; ഭാരത് സമ്മിറ്റിൽ ഇറ്റാലിയൻ നേതാവിന്റെ മുദ്രാവാക്യം, വിവാദം; പിന്നിൽ രാഹുൽ ​ഗാന്ധിയെന്ന് ബിജെപി; ’സർക്കാരിനെതിരായ ഗൂഢാലോചനയുടെ ഭാഗം’
15 Nov 2026
BREAKING NEWS
വയലില്‍ വച്ച് വൈദ്യുതാഘാതമേറ്റു, 14കാരന് ദാരുണാന്ത്യം
15 Nov 2026
BREAKING NEWS
"യുദ്ധമോ, സമാധാനമോ രണ്ടിലൊന്ന് തീരുമാനിക്കാം, ഈ അവസ്ഥയിൽ തുടരാനാകില്ല!! വീണ്ടും ഒരു തെറ്റ് വരുത്തിയാൽ, യുദ്ധക്കളത്തിന്റെ ഭൂമിശാസ്ത്രം തീരുമാനിക്കുന്നത് ഇറാനിലെ ശക്തമായ സായുധ സേനയായിരിക്കും"- അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ: ഏഴ് നിബന്ധനകൾ അംഗീകരിച്ചാൽ ചർച്ചയ്ക്കുള്ള വാതിൽ തുറന്നുകിടക്കുകയാണ്...
15 Nov 2026