BREAKING NEWS

വിവാഹത്തിന് 8 ഗ്രാം സ്വർണവും വിലപിടിപ്പുള്ള പട്ടുസാരിയും, സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ, നവജാത ശിശുക്കൾക്ക് സ്വർണ്ണ മോതിരവും ബേബി കെയർ കിറ്റും, പ്രതിവര്‍ഷം 15,000 സ്കോളര്‍ഷിപ്പ്, മോഹന വാഗ്ദാനങ്ങളുടെ വിജയ്

· · 1 min read
Share: Copied!

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് വൻ വാഗ്ദാനങ്ങളുമായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച 12 ‘സാമ്പിൾ’ വാഗ്ദാനങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ഭരണകക്ഷിയായ ഡി.എം.കെയുടെ നിലവിലെ പദ്ധതികളെ മറികടക്കുന്ന പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ജീവനക്കാരുടെ കുടുംബങ്ങളൊഴികെ കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ വീതം ധനസഹായം നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചു. കൂടാതെ, ‘അന്നപൂർണി സൂപ്പർ 6’ പദ്ധതി വഴി വർഷത്തിൽ ആറ് എൽ.പി.ജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ‘അണ്ണൻ സീർ പദ്ധതി’ പ്രകാരം വിവാഹവേളയിൽ 8 ഗ്രാം സ്വർണവും ഗുണനിലവാരമുള്ള പട്ടുസാരിയും നൽകുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.

വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ ​ഒഴിഞ്ഞുപോക്ക് തടയാൻ മാതാപിതാക്കൾക്ക് വർഷം 15,000 രൂപ ധനസഹായം നൽകുന്ന ‘കാമരാജർ വിദ്യാഭ്യാസ പദ്ധതി’യും അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്രയും വിജയ് വാഗ്ദാനം ചെയ്തു.സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ചരിത്രപ്രസിദ്ധമായ ‘റാണി വേലുനാച്ചിയാർ ഫോഴ്സ്’ എന്ന പ്രത്യേക സേന രൂപവത്കരിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.

ബോഡി കാമറകൾ ഘടിപ്പിച്ച 500 ടീമുകളെ സംസ്ഥാനത്തുടനീളം വിന്യസിക്കും. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും. പൊതുഗതാഗതത്തിൽ സ്മാർട്ട് പാനിക് ബട്ടണുകൾ, അഞ്ചു മിനിറ്റിനുള്ളിൽ അടിയന്തര സഹായം, സി.സി.ടി.വി നിരീക്ഷണം എന്നിവയും വാഗ്ദാനങ്ങളിലുണ്ട്. കൂടാതെ, നവജാത ശിശുക്കൾക്ക് സ്വർണ്ണ മോതിരവും ബേബി കെയർ കിറ്റും നൽകുന്ന പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു.

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026