BREAKING NEWS

തമിഴ്നാട്ടിൽ വനിതാ പോലീസ് കോൺസ്റ്റബിൾ ബലാത്സം​ഗ​ത്തിന് ഇരയായി!! രണ്ടുപേരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടണമെന്ന് നിർദേശം, അം​ഗീകരിക്കാതെ വന്നതോടെ ആൺ സുഹൃത്തും കൂട്ടുകാരും ചേർന്ന് പീഡിപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തടക്കം മൂന്നുപേർ അറസ്റ്റിൽ. അതിജീവിതയുടെ ആൺ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. 30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്.

സംഭവം ഇങ്ങനെ- ജോലിസമയം കഴിഞ്ഞ് സുഹൃത്ത് ഡി. റോബിനൊപ്പം (28) ഭക്ഷണം കഴിക്കാൻ പോയതായിരുന്നു ഇവർ. ഭക്ഷണത്തിനുശേഷം ഇരുവരും ആളൊഴിഞ്ഞ സ്ഥലത്തേക്കുപോയി. അവിടേക്ക് റോബിൻ തന്റെ സുഹൃത്ത് പി. മഹാരാജയെ (25) വിളിച്ചുവരുത്തി. അതേസമയം അതിജീവിതയുമായി നേരത്തേ അടുപ്പമുണ്ടായിരുന്നയാളാണ് മഹാരാജ. സുഹൃത്തായ കെ. ഹരീഷ് രാജനൊപ്പമാണ് (21) മഹാരാജ എത്തിയത്.

തുടർന്നു താനുമായും ഹരീഷുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് പോലീസുകാരിയോട് മഹാരാജ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ചപ്പോൾ ഇരുവരും മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു.

യുദ്ധം വഴിമുടക്കി; 108 ദിവസമായി കടലിൽ തന്നെ! 562 ഇന്ത്യൻ നാവികർ നാവികർ ഹൊർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലുമായി കുടുങ്ങിക്കിടക്കുന്നു

BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026
BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026