BREAKING NEWS

തോളിലിട്ട കൈ കേരളത്തിന് എടുക്കേണ്ടിവരുമോ? ‘മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ നടപടികൾ സ്വീകരിക്കും’ ; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

· · 1 min read
Share: Copied!

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്നാട് സർക്കാർ. ഇന്ന് അവതരിപ്പിച്ച വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

തമിഴ്നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ബാധിച്ചേക്കാവുന്ന മേഘദാതു പദ്ധതി പോലുള്ള പദ്ധതികളെ എതിർക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. അന്തർസംസ്ഥാന നദീജല പങ്കുവെക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തമിഴ്നാടിന്റെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നും സർക്കാർ അറിയിച്ചു.

ദീർഘകാല ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കർഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി വിവിധ പദ്ധതികൾ നടപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കൽ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതി വേഗത്തിൽ പൂർത്തിയാക്കൽ എന്നിവയ്ക്കായി സർക്കാർ പരിശ്രമിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി.

ഒരു സ്ത്രീയും ഫ്രീ യാത്രക്കായി സർക്കാരിനോട് വന്നു ഇരന്നിട്ടില്ല… കിട്ടിയ സൗജന്യം അവര്‍ നന്നായി ഉപയോഗിക്കുന്നു. അതൊരു തെറ്റാണോ ? തുഗ്ലക്ക് ഭരണ പരിഷ്ക്കാരം നടപ്പാക്കുമ്പോൾ ചിന്തിക്കണമായിരുന്നു, ഫ്രീ എവിടെ കിട്ടിയാലും എത്ര പണക്കാരനും അത് ഉപയോഗിക്കും, സി പി ജോണിനെതിരെ സന്തോഷ് പണ്ഡിറ്റ്

BREAKING NEWS
വീരമണിയുടെ ഗോപാലപുരത്തെ വീട്ടിനുള്ളിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുന്നത് താൻ കണ്ടിരുന്നു... അതിജീവിതയുടെ മൊഴി!! വീട്ടുവളപ്പിൽ മൃതദേഹത്തിനായി പരിശോധന 10 അടി താഴ്ചയിൽ കുഴിച്ചിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല
15 Nov 2026
BREAKING NEWS
സംസാരിക്കാനെന്ന വ്യാജേന ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി, പിന്നാലെ 18കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്, മൃതദേഹം കണ്ടത് തുണിക്കടയിലെ ജീവനക്കാര്‍
15 Nov 2026
BREAKING NEWS
മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ജീവനക്കാരില്ല, ഡ്യൂട്ടിയിലുണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം, അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍
15 Nov 2026
BREAKING NEWS
ഇടിച്ച് വീഴ്ത്തിയിട്ടും നിർത്തിയില്ല; വയോധികൻ കാറിനടിയിൽ കുരുങ്ങി, വലിച്ചിഴച്ച് കൊണ്ടുപോയത് രണ്ടുകിലോമീറ്ററോളം ദൂരം ; സിസിടിവിയിൽ കുടുങ്ങി ഷാജഹാൻ; നരഹത്യയ്ക്ക് കേസ്; വയോധികന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
15 Nov 2026