BREAKING NEWS

തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദന് ഫോണിലൂടെ വധഭീഷണി; ഒപ്പം രമേശ് ചെന്നിത്തലയ്ക്ക് പച്ചത്തെറിയും; ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിലുള്ളവർ നോക്കും’; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

· · 1 min read
Share: Copied!

കണ്ണൂർ: തളിപ്പറമ്പ് നിയോജക മണ്ഡലം സ്വതന്ത്ര എംഎൽഎ ടി.കെ. ഗോവിന്ദന് ഫോണിലൂടെ വധഭീഷണി. ലഭിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു എംഎൽഎയ്ക്ക് അജ്ഞാത നമ്പറിൽ നിന്ന് ഫോൺ കോൾ എത്തിയത്.

“ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിൽ ഉള്ളവർ നോക്കും” എന്ന രീതിയിലുള്ള ഭീഷണിയാണ് വിളിച്ചയാൾ ഉയർത്തിയതെന്നാണ് പരാതി. കൂടാതെ ആഭ്യന്തര മന്ത്രിയെ കടുത്ത ഭാഷയിൽ അസഭ്യം പറഞ്ഞതായും പറയുന്നു. സംഭവത്തെ തുടർന്ന് ടി.കെ. ഗോവിന്ദൻ മയ്യിൽ പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ ഫോൺ കോൾ വന്ന നമ്പർ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.

 

BREAKING NEWS
നട്ടപ്പാതിരായ്ക്ക് 17 കാരൻ ബെൻസ് കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ട് ചെയ്യാൻ!! ലൈസെൻസില്ലാതെ പ്രതി സ്ഥിരമായി വാഹനമോടിച്ചിരുന്നു, 104 കി. മീ. വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പോലീസിന്റെ കൈകളിൽ.... അഡീ. ജഡ്ജിക്കെതിരെ കേസ് എടുക്കുന്നതിൽ തുടർനടപടി ഇന്ന്?
26 Oct 2026
BREAKING NEWS
കൈഞരമ്പ് മുറിച്ചു, മുഖത്ത് തലയിണ അമര്‍ത്തിവച്ച നിലയില്‍, മാനസിക വെല്ലുവിളി നേരിടുന്ന 63കാരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി
26 Oct 2026
BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026