BREAKING NEWS ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ പരിശോധന; 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനും പിടികൂടി കൽപ്പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ എക്സൈസ് പരിശോധന. പോലീസിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് എക്സൈസ് സംഘം വീട്ടിലെത്തിയത്. പരിശോധനയിൽ 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനും പിടിച്ചെടുത്തു. വീട്ടിൽ അനുവദനീയമായ അളവിൽ കൂടുതലായി മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതോടെയാണ് പോലീസ് എക്സൈസ് വിഭാഗത്തെ വിവരമറിയിച്ചത്. തുടർന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനയും തുടർനടപടികളും ആരംഭിച്ചു. കേരളത്തിലെ നിലവിലുള്ള നിയമപ്രകാരം വ്യക്തിക്ക് സ്വന്തം കൈവശം സൂക്ഷിക്കാവുന്ന മദ്യത്തിന്റെ പരിധിയേക്കാൾ വളരെ കൂടുതലാണ് വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യം വ്യക്തിക്ക് കൈവശം വെക്കാവുന്ന നിയമപരമായ പരിധി മൂന്ന് ലിറ്ററാണ്. വൈനിന് മൂന്നര ലിറ്ററാണ് പരിധി. ബിയർ, കള്ള്, മറ്റ് വിഭാഗങ്ങളിൽപ്പെടുന്ന മദ്യങ്ങൾ ഉൾപ്പെടെ പരമാവധി 15 ലിറ്റർ വരെ കൈവശം വെക്കാൻ ചില സാഹചര്യങ്ങളിൽ നിയമപരമായ അനുമതിയുണ്ടെങ്കിലും, പരിശോധനയിൽ ഇതിലും അധികം മദ്യമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത വിദേശമദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് പരിശോധിച്ചുവരികയാണ്. ആവശ്യമായ ലൈസൻസോ അനുമതിയോ ഇല്ലാതെ അനുവദനീയമായ പരിധിയിൽ കൂടുതൽ മദ്യം സൂക്ഷിച്ചിട്ടുണ്ടോയെന്നും സംഘം പരിശോധിക്കുന്നുണ്ട്. പിടിച്ചെടുത്ത മദ്യത്തിന്റെ കണക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ എക്സൈസ് സംഘം സ്ഥലത്തുവെച്ചുതന്നെ തുടരുകയാണ്. സംഭവത്തിൽ മഹസർ തയ്യാറാക്കുന്നതടക്കമുള്ള നിയമനടപടികളും പുരോഗമിക്കുകയാണ്. അതിനിടെ, ഫുട്ബോൾ സ്പോൺസർ തട്ടിപ്പ് കേസിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കളമശ്ശേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിച്ചുവെന്നാണ് എഫ്ഐആറിലെ ആരോപണം. by Pathram Desk 7 September 16, 2026
BREAKING NEWS ബീവറേജ് പരിസരത്ത് നിന്ന് കാറിൽ തട്ടിക്കൊണ്ടുപോകും; കത്തിമുനയിൽ നിർത്തി കൊള്ള, ഒടുവിൽ കർണാടകയിൽ നിന്ന് പ്രതികളെ പിടികൂടി വയനാട് പോലീസ് by Pathram Desk 7 September 4, 2026
BREAKING NEWS ’23 വർഷത്തെ ഞങ്ങളുടെ കാത്തിരിപ്പ് വെറുതെയായി; നീതി കിട്ടിയില്ല; വിധി കേൾക്കാൻ കാത്തുനിൽക്കാതെ പിതാവ് നേരത്തെ മരിച്ചത് നന്നായി; അമ്മയോട് ഞാൻ എന്തു പറയും?’- മുത്തങ്ങയിൽ കൊല്ലപ്പെട്ട പോലീസുകാരന്റെ സഹോദരൻ by Pathram Desk 7 July 31, 2026
BREAKING NEWS ‘പിണറായിയുടെ പെരുമാറ്റവും ഭാവവും കണ്ടാൽ തോന്നും ചക്രവർത്തിയാണെന്ന്; ആ പ്രതിച്ഛായയാണ് തിരിച്ചടിയായതും; കൽപ്പറ്റയിൽ ടി സിദ്ദീഖിനെ കൂവി വിളിച്ച സംഭവം യുഡിഎഫിന്റെ ഭൂരിപക്ഷം ഉയർത്തി ‘- സിപിഐ വയനാട് ജില്ല എക്സിക്യൂട്ടീവ് by Pathram Desk 7 May 23, 2026