BREAKING NEWS

നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം “പാതിരാത്രി” മ്യൂസിക് അവകാശം സ്വന്തമാക്കി ടി സീരീസ്; ചിത്രം ഒക്ടോബറിൽ തീയറ്ററുകളിൽ

· · 1 min read
Share: Copied!

കൊച്ചി: നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പൻ മ്യൂസിക് ബാനർ ആയ ടി സീരീസ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം വമ്പൻ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്.

ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോലീസ് കഥാപാത്രങ്ങളായാണ് നവ്യ നായരും സൗബിൻ ഷാഹിറും ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇരുവരെയും പോലീസ് യൂണിഫോമിൽ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലും അവതരിപ്പിച്ചത്.

നവ്യ നായർ- സൗബിൻ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാടാണ്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ – ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ – സിബിൻ രാജ്, ആക്ഷൻ – പി സി സ്റ്റണ്ട്സ്, സ്റ്റിൽസ് – നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ – യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ – ശബരി.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026