BREAKING NEWS

ഒരാളുടെ നിയന്ത്രണത്തിൽ തുള്ളിക്കളിക്കുന്ന പാർട്ടിയല്ല സിപിഎം, ശ്രീകൃഷ്ണൻ സ്യമന്തക രത്നം കട്ടെടുത്തെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോ?? കമ്യൂണിസ്റ്റുകാർക്ക് ഒരു നയാ പൈസ തട്ടിയെടുക്കാന്‍ പറ്റില്ല, കണക്ക് പുറത്ത് വിടുന്നത് രക്തസാക്ഷി കുടുംബത്തെ അപമാനിക്കുന്നതുപോലെ, ഫണ്ട് തട്ടിപ്പിൽ ആദ്യ പ്രതികരണവുമായി ടിഐ മധുസൂദനൻ എംഎൽഎ

· · 1 min read
Share: Copied!

കണ്ണൂര്‍: പയ്യന്നൂര്‍ ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആദ്യമായി പരസ്യ പ്രതികരണവുമായി   ടി ഐ മധുസൂദനൻ എംഎൽഎ രംഗത്ത്.  രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ലെന്നും സിപിഎം ഒരു ഒറ്റയാന്റെ പാര്‍ട്ടിയല്ലെന്നും ഏതെങ്കിലും ഒരാളുടെ നിയന്ത്രണത്തിൽ തുള്ളിക്കളിക്കുന്ന പാർട്ടിയല്ലെന്നും മധുസൂദനൻ വ്യക്തമാക്കി.

ടി ഐ മധുസൂദനൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വി കുഞ്ഞികൃഷ്ണന്‍റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു പ്രതികരണം. ശ്രീകൃഷ്ണൻ സ്യമന്തക രത്നം കട്ടെടുത്തെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോയെന്നും മധുസൂദനൻ ചോദിച്ചു. ധനരാജിന്റെ ജന്മനാടായ കുന്നരുവിൽ ഈ ജാഥയ്ക്ക് ലഭിച്ചത് വികാരനിർഭരമായ സ്വീകരണമാണെന്നും കമ്യൂണിസ്റ്റുകാർക്ക് രക്തസാക്ഷികളുടെ ഫണ്ടിൽ നിന്ന് ഒരു നയാ പൈസ എടുക്കാൻ പറ്റുമോയെന്ന് ആലോചിക്കണമെന്നും മധുസൂദനൻ പറഞ്ഞു.

രക്ത സാക്ഷി കുടുംബത്തെ അപമാനിക്കാൻ കണക്ക് പുറത്ത് വിടാൻ ആകുമോയെന്നും ടി ഐ മധുസൂദനൻ ചോദിച്ചു. രക്തസാക്ഷി ഫണ്ട് ക്രമക്കേടിൽ വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണൻന്‍റെ വീടിന് സമീപമായിരുന്നു ജാഥയ്ക്ക് സ്വീകരണം.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026