BREAKING NEWS

യുവതീ-യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് ഇസ്ലാമിക വിശ്വാസത്തിനെതിര്, സ്ത്രീകൾക്ക് നേരെ ലൈംഗിക പീഡനത്തിന് സാധ്യത കൂടുതലാണ്, അത് തടയാനാണ് ശരീരം മുഴുവൻ മറയ്‌ക്കാൻ പറയുന്നത്, കാന്തപുരത്തെ ന്യായീകരിച്ച് എസ്‌വൈഎസ് നേതാവ്

· · 1 min read
Share: Copied!

മലപ്പുറം: സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിനെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ വിവാദ പരാമർശത്തെ ന്യായീകരിച്ച് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം. ഇസ്ലാമിക ആഘോഷങ്ങളുടെ ആത്മീയ താത്പര്യങ്ങൾക്ക് യുവതീ-യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് എതിരാണെന്നാണ് റഹ്മത്തുള്ള സഖാഫിയുടെ നിലപാട്. ‘ഇസ്ലാമിക ആഘോഷങ്ങൾക്കെല്ലാം ആത്മീയമായ ചില താത്പര്യങ്ങളുണ്ട്. യുവതീ-യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിരാണ്’ എന്ന് സിറാജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ റഹ്മത്തുള്ള സഖാഫി പറഞ്ഞു.

ദഫ് പ്രദർശനം, സ്കൗട്ട്, ഫ്ലവർ ഷോ തുടങ്ങിയ പരിപാടികളുടെ മറവിൽ ചിലർ പെൺകുട്ടികളെ രംഗത്തിറക്കിയ പശ്ചാത്തലത്തിലാണ് പണ്ഡിതന്മാർ പ്രത്യേക പ്രസ്താവന ഇറക്കിയതെന്നും സഖാഫി വിശദീകരിച്ചു. ഇത് മുസ്ലിം സമുദായത്തോട് അവരുടെ സംസ്കാരം കാത്തുസൂക്ഷിക്കാൻ നൽകിയ നിർദേശം മാത്രമാണെന്നും അതിൽ ചിലർ അരിശം കൊള്ളുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും റഹ്മത്തുള്ള സഖാഫി പറഞ്ഞു. പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ ശാരീരികമായി കൂടുതൽ കരുത്തുണ്ട്. അതിനാൽ സ്ത്രീകൾക്ക് നേരെ ലൈംഗിക പീഡനത്തിന് സാധ്യത കൂടുതലാണ്.

ഇത്തരം സാഹചര്യങ്ങളിൽ നിന്ന് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനാണ് ശരീരം മുഴുവൻ മറയ്‌ക്കുന്ന വസ്ത്രം ധരിക്കാൻ ഖുറാൻ പറയുന്നത്. ജനാധിപത്യമെന്നത് ഒരു ആശയത്തെ അതിന്റെ എല്ലാ തനിമയോടെയും നിലനിൽക്കാൻ അനുവദിക്കലാണെന്നും അല്ലാതെ തങ്ങളുടെ ഇഷ്ടാനുസരണം അതിനെ തല്ലിയൊതുക്കലല്ലെന്നും സഖാഫി പറഞ്ഞു. മാറ്റങ്ങളും പുരോഗമനങ്ങളും അക്ഷരങ്ങളിലോ പുറംപൂച്ചുകളിലോ അല്ല, മറിച്ച് ഒരു സമൂഹത്തിന്റെ ആന്തരികമായ ജീവിതസംസ്കാരത്തിലാണ് വികസിക്കേണ്ടതെന്നും റഹ്മത്തുള്ള സഖാഫി വ്യക്തമാക്കി.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026