BREAKING NEWS

ഫർണിച്ചറുകൾ കയറ്റിയ ട്രക്ക് കണ്ടപ്പോൾ സംശയം, പരിശോധന നടത്തി കസ്റ്റംസ്; പിടികൂടിയത് വലിയ സിഗരറ്റ് ശേഖരം

· · 1 min read
Share: Copied!

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വലിയ അളവിലുള്ള സിഗരറ്റ് ശേഖരം പിടികൂടി. അബ്ദലി അതിർത്തി കസ്റ്റംസ് ഇൻസ്പെക്ടർമാർ ആണ് ഫർണിച്ചറിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ സിഗരറ്റുകൾ പിടികൂടിയത്. അബ്ദാലി അതിർത്തി കടന്നുപോകാൻ ശ്രമിച്ച ഒരു ട്രക്ക് പരിശോധിക്കുന്നതിനിടെയാണ് കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നിയത്.

വിവിധ ഫർണിച്ചറുകൾ കയറ്റിയ ട്രക്കിലെ സാധനങ്ങൾ ക്രമീകരിച്ചിരുന്ന രീതി സംശയകരമായി തോന്നിയതിനെ തുടർന്ന് മുഴുവൻ സാധനങ്ങളും ഇറക്കി വിശദമായി പരിശോധിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ തീരുമാനിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫർണിച്ചറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ വലിയ അളവിൽ സിഗരറ്റുകൾ കണ്ടെത്തുകയായിരുന്നുവെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. സംഭവത്തിൽ റിപ്പോർട്ട് ഫയൽ ചെയ്യുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾക്കെതിരെ കസ്റ്റംസ് അതോറിറ്റി ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026