BREAKING NEWS

പെണ്‍കുട്ടിയെ കണ്ടില്ലെങ്കില്‍ വീട്ടില്‍ അന്വേഷിച്ചെത്തും, വീട്ടുകാര്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല, മറ്റ് പ്രണയബന്ധങ്ങളുണ്ടെന്ന് സംശയവും, 16 കാരന്റേത് ക്രൂര സ്വഭാവമെന്ന് നാട്ടുകാര്‍

· · 1 min read
Share: Copied!

മലപ്പുറം:  പ്രണയപ്പകയാണ് ഒൻപതാംക്ലാസുകാരിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന വിലയിരുത്തലിലാണ് പോലീസ്. സംശയരോഗവും അടക്കാനാവാത്ത പ്രകോപനവും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിലയിരുത്തൽ. പ്ലസ് വൺ വിദ്യാർഥിയായ കൂട്ടുകാരന്റെ ഭീഷണികൾക്കും പീഡനത്തിനും ഒടുവിലാണ് പെൺകുട്ടിക്ക് ജീവൻ കൂടി നഷ്ടമായത്. ഒരേ സ്‌കൂളിൽ പഠിക്കുന്നവരാണ് ഒൻപതാംക്ലാസ് വിദ്യാർഥിനിയും പിടിയിലായ ആൺകുട്ടിയും. രണ്ടുപേരും സാമ്പത്തികശേഷി കുറഞ്ഞ ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കൊല്ലപ്പെട്ട ബാലികയും ആൺസുഹൃത്തായ 16-കാരനും തമ്മിലുള്ള സൗഹൃദം നേരത്തേതന്നെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

പെൺകുട്ടിയെ കാണാതിരുന്നാൽ അസ്വസ്ഥനാവുകയും അന്വേഷിച്ച് വീട്ടിലെത്തുകയും ചെയ്യുന്ന ശീലം ആൺസുഹൃത്തിന് ഉണ്ടായിരുന്നു. ഇങ്ങനെ വീട്ടിലെത്തി ശല്യം ചെയ്തതിനെത്തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് ആൺകുട്ടിയെ താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്. പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവക്കാരനായ സുഹൃത്തിനെ പെൺകുട്ടിക്ക് ഭയമായിരുന്നു. വ്യാഴാഴ്ച സ്‌കൂളിലെത്തിയ പെൺകുട്ടിയെ സുഹൃത്ത് നിർബന്ധിച്ച് കൂടെ കൊണ്ടുപോകുകയായിരുന്നു.

വൈകുന്നേരം മകളെ കാണാതായതോടെ അമ്മ പോലീസിൽ പരാതി നൽകി. സംശയം തോന്നിയ പോലീസ് വൈകാതെ ആൺ സുഹൃത്തിനെ വിളിച്ചു. സ്‌കൂളിൽ വെച്ച് പെൺകുട്ടിയെ കണ്ടിരുന്നു എന്നല്ലാതെ മറ്റൊന്നും അറിയില്ലെന്നായിരുന്നു അപ്പോൾ മറുപടി. വെള്ളിയാഴ്ച രാവിലെ പിതാവിനൊപ്പം സ്റ്റേഷനിൽ ഹാജരാകണമെന്ന് വ്യാഴാഴ്ച വൈകീട്ട് പോലീസ് ആൺസുഹൃത്തിന് നിർദേശം നൽകുകയുംചെയ്തു. വെള്ളിയാഴ്ച രാവിലെ പിതാവിനൊപ്പം സ്റ്റേഷനിലെത്തിയ ആൺസുഹൃത്തിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

വ്യാഴാഴ്ച കരുവാരക്കുണ്ടിൽനിന്ന് പാണ്ടിക്കാട്, വണ്ടൂർ വഴി ബസ് മാർഗം ഇരുവരും വാണിയമ്പലത്ത് എത്തി. വാണിയമ്പലത്തുനിന്ന് റെയിൽവേ പാതയിലൂടെ നടന്നാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിയത്. മറ്റൊരാളോട് അടുപ്പമുണ്ടെന്ന സംശയത്തെച്ചൊല്ലി പ്രതി അവിടെവെച്ച് പെൺകുട്ടിയെ ശകാരിച്ചു. വാക്കുതർക്കത്തിനിടെ, പ്രകോപിതനായ ആൺസുഹൃത്ത് ബലപ്രയോഗത്തിലൂടെ പെൺകുട്ടിയുടെ കൈകൾ കെട്ടുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആൺകുട്ടിയുടെ സ്വഭാവത്തിൽ രണ്ടു കൊല്ലത്തിനിടെ ഉണ്ടായത് വലിയ മാറ്റങ്ങളാണെന്ന് അയൽവാസികൾ പറയുന്നു. ഹൈസ്‌കൂൾ പഠനം വരെ ശാന്തനായിരുന്ന ആൺകുട്ടി ഹയർസെക്കൻഡറി തലത്തിലേക്ക് എത്തിയതോടെ ആകെ മാറി എന്നാണ് നാട്ടുകാർ പറയുന്നത്. ചെറിയ കാര്യങ്ങൾക്കു പോലും നിയന്ത്രണംവിട്ട് ദേഷ്യപ്പെടുന്ന ക്രൂര സ്വഭാവമാണ് അടുത്ത കാലത്തായി പ്രകടിപ്പിച്ചിരുന്നതെന്നും പറയുന്നു.

 

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026